"വീട് പൊളിച്ചായാലും അകത്ത് കയറ്റും"; കോഴിക്കോട് ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ട യുവതിയെ സന്ദര്‍ശിച്ച് വി.പി. സുഹറ

വിഷയത്തില്‍ മഹല്ല് കമ്മിറ്റികള്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് വി.പി. സുഹറ ചോദിച്ചു.
"വീട് പൊളിച്ചായാലും അകത്ത് കയറ്റും"; കോഴിക്കോട് ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ട യുവതിയെ സന്ദര്‍ശിച്ച് വി.പി. സുഹറ
Published on
Updated on

കോഴിക്കോട്: ഫറോക്കില്‍ യുവതിയെയും മകനെയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതില്‍ പ്രതിഷേധം കനക്കുന്നു. എട്ട് ദിവസമായി ദുരിതമനുഭവിക്കുന്നത് ചേളാരി സ്വദേശിനി ഹസീനയും മകനും. വീട് പൊളിച്ചായാലും ഹസീനയെ അകത്ത് കയറ്റുമെന്ന് സാമൂഹ്യപ്രവര്‍ത്തക വി.പി. സുഹറ പറഞ്ഞു.

വിഷയത്തില്‍ മഹല്ല് കമ്മിറ്റികള്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് വി.പി. സുഹറ ചോദിച്ചു. കോടതി വിധിയെ പോലും ഭര്‍തൃവീട്ടുകാര്‍ അവഗണിച്ചുവെന്നും യുവതിയെയും കുട്ടിയെും അകത്തു കയറ്റാനുള്ള നീക്കം ഉണ്ടാവുമെന്നും വിപി സുഹറ പറഞ്ഞു.

"വീട് പൊളിച്ചായാലും അകത്ത് കയറ്റും"; കോഴിക്കോട് ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ട യുവതിയെ സന്ദര്‍ശിച്ച് വി.പി. സുഹറ
ജീവനാംശം നൽകാതെ ഭർത്താവ് മുങ്ങി; കോഴിക്കോട് ഭർതൃവീട്ടിൽ സമരം ചെയ്ത് യുവതിയും മകനും

കഴിഞ്ഞ ദിവസം സുഹറയെത്തിയപ്പോള്‍ വീട്ടുകാര്‍ തടഞ്ഞിരുന്നു. ചേളാരി സ്വദേശിനി ഹസീനയെയും മകനെയും കഴിഞ്ഞ എട്ട് ദിവസമായി ഭര്‍തൃ വീട്ടുകാര്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. ഫറോക്ക് സ്വദേശി മുഹമ്മദ് ഫാസിലിനെതിരെയാണ് പരാതി.

യുവതിയില്‍ നിന്ന് 40 പവന്‍ സ്വര്‍ണം ഭര്‍ത്താവായ ഫാസില്‍ കൈക്കലാക്കിയിരുന്നു. യുവതിയെ നിറത്തിന്റെ പേരിലും വിദ്യാഭ്യാസത്തിന്റെ പേരിലും ഭര്‍തൃ വീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

"വീട് പൊളിച്ചായാലും അകത്ത് കയറ്റും"; കോഴിക്കോട് ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ട യുവതിയെ സന്ദര്‍ശിച്ച് വി.പി. സുഹറ
"ഈ വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും"; വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com