ട്രൈബൽ സ്കൂളിലെ കുട്ടികള്‍ക്ക് മിഠായി മേശയില്‍ ഇട്ടുകൊടുത്തു; എംഎല്‍എ വി. മുരളീധരന് വിമർശനം

കുട്ടികളുടെ കയ്യിൽ മിഠായി നൽകാതെ മേശപ്പുറത്ത് ഇട്ടു കൊടുത്തതാണ് വിവാദത്തിന് വഴിവച്ചത്
ട്രൈബൽ സ്കൂളിലെ കുട്ടികള്‍ക്ക് മിഠായി മേശയില്‍ ഇട്ടുകൊടുത്തു; എംഎല്‍എ വി. മുരളീധരന് വിമർശനം
Published on
Updated on

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിനിടെ ട്രൈബൽ സ്കൂളിലെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തതിൽ കഴക്കൂട്ടം എംഎൽഎ വി. മുരളീധരനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം.‌ കുട്ടികളുടെ കയ്യിൽ മിഠായി നൽകാതെ മേശപ്പുറത്ത് ഇട്ടു കൊടുത്തതാണ് വിവാദത്തിന് വഴിവച്ചത്. കട്ടേല അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം.

കുട്ടികളുടെ കയ്യിലേക്ക്‌ നൽകാതെ മേശപ്പുറത്ത്‌ തട്ടിയിട്ടശേഷം എടുത്ത്‌ കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പട്ടികജാതി-പട്ടികവർ​ഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസിയുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. ഉദ്‌ഘാടകയായാണ് മന്ത്രി കെ.എ. തുളസി സ്കൂളിൽ എത്തിയത്.

ട്രൈബൽ സ്കൂളിലെ കുട്ടികള്‍ക്ക് മിഠായി മേശയില്‍ ഇട്ടുകൊടുത്തു; എംഎല്‍എ വി. മുരളീധരന് വിമർശനം
പിണറായി വിജയൻ്റെ മൊബൈൽ നമ്പർ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്
News Malayalam 24x7
newsmalayalam.com