ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി; മൃതദേഹം കണ്ടെത്തിയത് വാടക ക്വാർട്ടേഴ്സിൽ

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി; മൃതദേഹം കണ്ടെത്തിയത് വാടക ക്വാർട്ടേഴ്സിൽ
Published on
Updated on

കാസർ​ഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പു എന്ന കെ. രേഷ്മയാണ് ജീവനൊടുക്കിയത്. 24 വയസായിരുന്നു. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി; മൃതദേഹം കണ്ടെത്തിയത് വാടക ക്വാർട്ടേഴ്സിൽ
ആദായ നികുതി വകുപ്പിൻ്റേത് സാധാരണ നടപടി മാത്രം, കമ്പനിയുടെ പ്രവർത്തനങ്ങളെല്ലാം സുതാര്യം; ആരോപണങ്ങളിൽ ടി.എ. ജോസഫ്

ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ആദൂർ സ്വദേശിയാണെങ്കിലും ഇവർ താമസിക്കുന്നത് കാസർ​ഗോഡ് ന​ഗരത്തോട് ചേർന്നുള്ള വാടക ക്വാർട്ടേഴ്സിലാണ്. മരണ കാരണം വ്യക്തമല്ല. ഒരു മാസം മുമ്പാണ് ചിന്നു പാപ്പു വിവാഹമോചിതയായത്. നാല് വയസുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണമാണോ ജീവനൊടുക്കിയതിന് പിന്നിൽ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com