വ്ലോഗ് ചിത്രീകരിക്കാൻ പോകുന്നതിനിടെ വാഹനാപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശിവത്തിൽ അനൂപിന് ദാരുണാന്ത്യം

മാഹി പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ പോകുന്നതിനിടെയാണ് അപകടം...
വ്ലോഗ് ചിത്രീകരിക്കാൻ പോകുന്നതിനിടെ വാഹനാപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശിവത്തിൽ അനൂപിന് ദാരുണാന്ത്യം
Source: News Malayalam 24x7
Published on: 
Updated on: 

കണ്ണൂർ: കണ്ണൂർ സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാഹനാപകടത്തിൽ മരിച്ചു. ചാലാട് സ്വദേശി ശിവത്തിൽ അനൂപാണ് മരിച്ചത്. മാഹി പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ പോകുന്നതിനിടെ ദേശീയപാതയിൽ നടാലിലായിരുന്നു അപകടം.

ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ അനൂപും സുഹൃത്ത് ഷമീറും സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ തുടരുന്നതിനിടെ മരണം സംഭവിച്ചു.

വ്ലോഗ് ചിത്രീകരിക്കാൻ പോകുന്നതിനിടെ വാഹനാപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശിവത്തിൽ അനൂപിന് ദാരുണാന്ത്യം
ഉദ്യോഗസ്ഥ ക്ഷാമത്തിൽ എക്സൈസ് വകുപ്പ്, നിയമനം നടത്താതെ സർക്കാർ; തസ്തിക സൃഷ്ടിക്കാൻ സാമ്പത്തിക ബാധ്യത തടസമെന്ന് വാദം

കണ്ണൂർ നഗരത്തിലെ ഉൾപ്പെടെ വിവിധ സാമൂഹ്യ പ്രശ്നങ്ങളിൽ അടക്കം വ്ലോഗുകൾ ചെയ്ത് ശ്രദ്ധേയനാണ് അനൂപ് ശിവത്തിൽ. ഫേസ്ബുക്കിലും യൂട്യൂബിലും സജീവമായിരുന്ന അനൂപ് പൊതു പ്രശ്‌നങ്ങള്‍ അധികൃതർക്ക് മുന്നില്‍ എത്തിച്ചാണ് ശ്രദ്ധ നേടിയത്.

News Malayalam 24x7
newsmalayalam.com