വിപഞ്ചികയുടെ ശരീരത്തിൽ ചില ചതവുകളുണ്ട്, പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ട്‌ വരുന്നതോടെ കൂടുതൽ വ്യക്തത വരും: ശാസ്താംകോട്ട ഡിവൈഎസ്പി

പ്രതിയെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കുന്നത് ഉൾപ്പടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു
വിപഞ്ചിക
വിപഞ്ചിക NEWS MALAYALAM 24x7
Published on

ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതായി ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി.ബി. ശരീരത്തിൽ ചില ചതവുകൾ കാണുന്നുണ്ട്. പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ട്‌ വരുന്നതോടെ കാര്യങ്ങളിൽ വ്യക്തത വരുമെന്നും ഡിവൈഎസ്പി പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടാകും. ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കുന്നത് ഉൾപ്പടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന് വിപഞ്ചികയുടെ കുടുംബം പറയുന്നു. പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെങ്ങിൽ നാട്ടിലെത്തിച്ചു നിയമനടപടിക്ക് വിധേയനാക്കണം. പ്രതിയെ നാട്ടിൽ എത്തിക്കാൻ സർക്കാരും കോൺസിലേറ്റും ഇടപെടണമെന്നും വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ പറഞ്ഞു. "മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാൽ ഷാർജയിൽ നിയമ സാധുത ഇല്ല. പ്രശ്നങ്ങൾ താൻ തന്നെ തീർത്ത് കൊള്ളാം എന്ന് വിപഞ്ചിക പറഞ്ഞിരുന്നു. ഒരു തവണ താൻ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ വിപഞ്ചികയെ നാട്ടിൽ എത്തിച്ചു. നിതീഷ് വീണ്ടും ഒരു അവസരം ആവശ്യപ്പെട്ടപ്പോൾ ആണ് വിപഞ്ചിക കൂടെ പോയത്", വിനോദ് മണിയൻ.

വിപഞ്ചിക
വിപഞ്ചികയ്ക്ക് യാത്രമൊഴിയേകാൻ ജന്മനാട്; സംസ്കാരം ഇന്ന്

അതേസമയം, വിപഞ്ചികയുടേത് ആത്മഹത്യ ആണോ കൊലപാതകം ആണോ എന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ ലഭിക്കുന്നതോടെ മനസിലാകുമെന്ന് ബിജെപി നേതാവ് വി. മുരളീധരൻ പറഞ്ഞു. കുടുംബത്തിനു കൊലപാതകം ആണെന്ന സംശയം ഉണ്ട്. സർക്കാർ കുടുംബത്തോടൊപ്പം നിൽക്കണം. നിയമനടപടിയിലേക്ക് കടക്കുമ്പോൾ സർക്കാർ ഒപ്പം ഉണ്ടാകണമെന്നും വി. മുരളീധരൻ. കൊല്ലം കേരളപുരത്തെ വീട്ടുവളപ്പിലാണ് വിപഞ്ചികയുടെ സംസ്കാരം നടക്കുക. മൂന്നു മണിയോടെയാകും സംസ്കാരച്ചടങ്ങുകൾ നടക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com