മദ്യപാനം ചോദ്യം ചെയ്തതിലെ വൈരാഗ്യം; കറിക്കത്തി ഉപയോഗിച്ച് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മകന്‍ പൊലീസ് കസ്റ്റഡിയില്‍

വിജയകുമാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മദ്യപാനം ചോദ്യം ചെയ്തതിലെ വൈരാഗ്യം; കറിക്കത്തി ഉപയോഗിച്ച് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മകന്‍ പൊലീസ് കസ്റ്റഡിയില്‍
Published on

തിരുവനന്തപുരം: കല്ലിയൂരില്‍ അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കല്ലിയൂര്‍ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ നേമം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രി 11.45 ഓടുകൂടിയാണ് കൊലപാതകം നടക്കുന്നത്. മദ്യപാനം ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കറിക്കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

മദ്യപാനം ചോദ്യം ചെയ്തതിലെ വൈരാഗ്യം; കറിക്കത്തി ഉപയോഗിച്ച് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മകന്‍ പൊലീസ് കസ്റ്റഡിയില്‍
പിഎം ശ്രീയുമായി മുന്നോട്ട് പോകില്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍; വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ ഉപസമിതി യോഗം ചേരും

വിജയകുമാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പ്രതിയുമായി സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് അറസ്റ്റും രേഖപ്പെടുത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com