'SPEAK UP': 'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'; ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക ദൗത്യ സേനയുമായി ആഭ്യന്തര വകുപ്പ്

പരാതി നല്‍കാന്‍ സാഹചര്യമില്ലാത്ത സ്ത്രീകള്‍ക്ക് നിയമസഹായം തേടാനുള്ള സംവിധാനവും സ്പീക്ക് അപ്പിന്റെ ഭാഗമായുണ്ടാകും
'SPEAK UP': 'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'; ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക ദൗത്യ സേനയുമായി ആഭ്യന്തര വകുപ്പ്
Published on: 
Updated on: 

ഗാർഹിക പീഡനം തടയാനും അതിജീവിതകൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കാനുമായി പൊലീസിന്റെ പ്രത്യേക ദൗത്യ സേന രൂപീകരിച്ച് ആഭ്യന്തര വകുപ്പ്. 'സ്പീക്ക് അപ്പ്' എന്നാണ് സേനയുടെ പേര്. ഐജി അജിത ബീഗത്തിനാണ് സ്പീക്ക് അപ്പിന്റെ പ്രത്യേക ചുമതല. ലഹരിമാഫിയക്കെതിക്കെതിരായ ഓപ്പറേഷന്‍ തൂഫാന്റെ പിന്നാലെയാണ് പുതിയ ദൗത്യ സേനയുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

ഗാർഹിക അതിക്രമം തടയുക, അതിജീവിതകൾക്ക് നിയമസഹായവും കൗൺസിലിങ്ങും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് സ്പീക്ക് അപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഗാര്‍ഹിക പീഡന പരാതിയില്‍ ശക്തമായ ഇടപെടല്‍ ഉറപ്പാക്കുന്നതിനൊപ്പം, പരാതി നല്‍കാന്‍ സാഹചര്യമില്ലാത്ത സ്ത്രീകള്‍ക്ക് നിയമസഹായം തേടാനുള്ള സംവിധാനവും സ്പീക്ക് അപ്പിന്റെ ഭാഗമായുണ്ടാകും. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരാകും മേല്‍നോട്ടം വഹിക്കുക. സഹായത്തിനും പിന്തുണയ്ക്കുമായി 1091 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാം.

'SPEAK UP': 'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'; ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക ദൗത്യ സേനയുമായി ആഭ്യന്തര വകുപ്പ്
"ഞായറാഴ്ച വരെ കാത്തിരിക്കൂ... എനിക്ക് പറയാനുള്ളതുകൂടി കേൾക്കൂ"; രാജി പ്രഖ്യാപനത്തില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്' എന്ന സന്ദേശമാണ് സ്പീക്ക് അപ്പ് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകളെ മാനസികമായും ശാരീരികമായും ഇല്ലാതാക്കുന്ന നിശബ്ദ കൊലയാളിയാണ് ഗാർഹിക അതിക്രമം. സാമ്പത്തികമോ കുടുംബപരമോ ആയ ഭയംമൂലം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്തവിധമുള്ള ശക്തമായ ഇടപെടലാവും പൊലീസ് നടത്തുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗാർഹിക അതിക്രമക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് അജിത ബീഗം പറഞ്ഞു. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്പോർട്ടും നിഷേധിക്കുന്നത് ഉള്‍പ്പെടെ കർശന നടപടികളാണ് പരിഗണനയിലെന്നും അജിത ബീഗം വ്യക്തമാക്കി.

Related Stories

ഒ.ജെ. ജനീഷ്
കെ.എം. ബഷീറിന്റെ മരണം: ആഭ്യന്തര വകുപ്പ് തീരുമാനം അട്ടിമറിച്ചു; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ സമസ്ത എപി വിഭാഗം
ഉപയോഗിച്ചാലും ഇല്ലെങ്കിലും പണം പോകുന്ന ഹെലികോപ്‍റ്റര്‍... കരാര്‍ പുതുക്കുമോ സതീശന്‍ സര്‍ക്കാര്‍?
Pinarayi Vijayan
News Malayalam 24x7
newsmalayalam.com