ഇനി പരീക്ഷാ കാലം; എസ്എസ്എൽസി, ഹയർ സെക്കൻ്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ഫലപ്രഖ്യാപനം മേയ് ആദ്യവാരം നടക്കും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻ്ററി/വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2027 മാർച്ച് ഒന്നിന് ആരംഭിച്ച് 30-ന് അവസാനിക്കും. മാർച്ച് എട്ടിന് നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9.30ന് ആയിരിക്കും ആരംഭിക്കുക.

പ്രതീകാത്മക ചിത്രം
കെപിസിസി അധ്യക്ഷനാകണം; ആഗ്രഹം വീണ്ടും തുറന്ന് പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്

എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും. മൂല്യനിർണയം ഏപ്രിൽ 5 മുതൽ 27 വരെ നടക്കുമെന്നും ഫലപ്രഖ്യാപനം മേയ് ആദ്യവാരം ആയിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 23 വരെ പിഴയില്ലാതെ ഫീസ് അടയ്ക്കാം. 25 വരെ 20 രൂപ പിഴയോടെയും, 27വരെ സൂപ്പർ ഫൈനോടെയും, ഡിസംബർ 2 വരെ പ്രത്യേക ഫൈനോടെ അവസാന അവസരമായി ഫീസ് അടക്കാം.