എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്; പ്രഖ്യാപനം നടത്തുക വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാവും ഫലപ്രഖ്യാപനം നടത്തുക
SSLC results to be announced today
എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്Source: Files
Published on: 
Updated on: 

തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്. മെയ് 15ന് തന്നെ ഫലം പ്രസിദ്ധീകരിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന പരീക്ഷാ ബോർഡ് തീരുമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഫലപ്രഖ്യാപനം നടത്തും.

ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി.

SSLC results to be announced today
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്; പ്രഖ്യാപനം മന്ത്രിയില്ലാതെ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിച്ചത് ഇന്നലെയാണ്, അതുകൊണ്ട് തന്നെ നിലവിൽ സംസ്ഥാനത്ത് മന്ത്രിസഭ നിലവിലില്ല. തിങ്കളാഴ്ചയാണ് മന്ത്രിസഭ നിലവിൽ വരുക. അതുകൊണ്ട് മന്ത്രിയില്ലാതെയാകും ഇക്കുറി ഫലപ്രഖ്യാപനം നടക്കുക.

ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in, results.cbse.nic.in എന്നീ പോർട്ടലുകൾ വഴി വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. കൂടാതെ, ഡിജി ലോക്കർ, ഉമാംഗ് ആപ്പ് എന്നിവ വഴിയും ഫലം ലഭ്യമാകും.

SSLC results to be announced today
'ലീഡർ ഓഫ് ഓപ്പോസിഷൻ' ഇനി 'സിഎം ഓഫ് കേരളം'; വി.ഡി. സതീശൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ പേര് മാറ്റി

Related Stories

 ആറുവയസ്സുകാരിയെ മൂന്നാം ക്ലാസുകാരൻ ക്രൂരമായി ഉപദ്രവിച്ചു: ആക്രമിച്ച കുട്ടിക്ക് മനഃശാസ്ത്ര പരിശോധന, സ്കൂൾ പ്രിൻസിപ്പലിന് സസ്പെന്‍ഷന്‍
ഇൻഡ്യാ സഖ്യ പ്രതിഷേധത്തിലെ പൊലീസ് നടപടി; നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കോ​ൺ​ഗ്രസ്
കാര്‍ഡ് മെറ്റ വെട്ടി... ഇനി വാര്‍ത്ത വെട്ടുമോ എന്നറിയില്ല...; മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കാര്‍ഡിന് വീണ്ടും കടുംവെട്ട്
മരുന്നു ക്ഷാമത്തില്‍ തര്‍ക്കിച്ച് ആരോഗ്യ മന്ത്രിയും വകുപ്പ് സെക്രട്ടറിയും; ഗുരുതര പ്രതിസന്ധിയെന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജ