
2023ലെ സംസ്ഥാന കലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥകളി പുരസ്‌കാരം കഥകളി ചെണ്ട കലാകാരന്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കഥകളി മദ്ദളം കലാകാരന്‍ കലാമണ്ഡലം ശങ്കര വാര്യര്‍ എന്നിവര്‍ക്ക് സമ്മാനിക്കും.
ഡോ. പി. വേണുഗോപാല്‍, ഡോ. എം.വി. നാരായണന്‍, മനോജ് കൃഷ്ണ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ചെണ്ട കലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിക്ക് പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരവും കൂടിയാട്ടം കലാകാരി കലാമണ്ഡലം പി. എന്‍. ഗിരിജാദേവിക്ക് കേരളീയ നൃത്ത നാട്യ പുരസ്‌കാരവും സമ്മാനിക്കും.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി സജി ചെറിയാനാണ് സംസ്ഥാന കലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.