"പൂർണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളത്"; കെ.എൻ. ബാലഗോപാലിനെ തള്ളി എ.കെ. ആൻ്റണി

ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങളെന്നും ആൻ്റണി
"പൂർണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളത്"; കെ.എൻ. ബാലഗോപാലിനെ തള്ളി എ.കെ. ആൻ്റണി
Source: Files
Published on
Updated on

തിരുവനന്തപുരം: പൂർണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻ്റണി. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ തള്ളിയായിരുന്നു ആൻ്റണിയുടെ പ്രതികരണം. ബാലഗോപാൽ പറയുന്നു ഖജനാവ് പാപ്പരല്ലെന്ന്, എന്നിട്ടും ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങളെന്നും ആൻ്റണി പറഞ്ഞു.

കോൺഗ്രസിന്റെ ചരിത്രത്തിൽ കേരളത്തിൽ ഇത്രയധികം വനിതാ എംഎൽഎമാരും യുവ എംഎൽഎമാരും പട്ടിക ജാതി എംഎൽഎമാരും ഉണ്ടായിട്ടില്ലെന്നും എ.കെ. ആൻ്റണി പറഞ്ഞു. കോങ്ങാട് എന്ന കമ്മ്യൂണിസ്റ്റ് കോട്ടയിൽ അതിശയിപ്പിക്കുന്ന വിജയമാണ് തുളസി നേടിയതെന്നും ആൻ്റണി പറഞ്ഞു. ശ്രീകണ്ഠൻ ജനങ്ങളോട് കാണിച്ചത് കരുതൽ മാതൃകയാണ്. ആയിരക്കണക്കിന് കോടികളാണ് മാറിമാറി വരുന്ന ഗവൺമെന്റുകൾ അട്ടപ്പാടിയിൽ ഒഴുക്കിയത്. പ്രത്യേക കണ്ണ് അട്ടപ്പാടിയിൽ വേണമെന്ന് തുളസിയോട് പറഞ്ഞിട്ടുണ്ട്. പോരാട്ടത്തിലൂടെ വന്ന നേതാവാണ് തുളസിയെന്നും ആൻ്റണി പറഞ്ഞു.

"പൂർണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളത്"; കെ.എൻ. ബാലഗോപാലിനെ തള്ളി എ.കെ. ആൻ്റണി
എം.എം. മണിയെ ഉടുമ്പൻചോലയിൽ നിന്ന് ഒഴിവാക്കിയത് നേതൃത്വം ഇടപെട്ട്; സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ വിമർശനം

ജീവിതത്തിൽ ഉടനീളം പൊരുതി നേടിയ വിജയമാണ് ഒ.ജെ. ജനീഷിൻ്റേതെന്നും ആൻ്റണി. മന്ത്രിസഭയിലെ ചെറുപ്പക്കാരുടെ ശബ്ദമാണ് ജനീഷ്. കേരളത്തിൽ കൂടുതൽ കായികതാരങ്ങൾക്ക് വളരാനുള്ള അന്തരീക്ഷം വരണം. കേരളത്തിലെ കായിക പ്രേമികൾക്ക് സുവർണ കാലമാകാൻ ആശംസിക്കുന്നുവെന്നും ആൻ്റണി പറഞ്ഞു.

News Malayalam 24x7
newsmalayalam.com