സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സ്‌പോര്‍ട്‌സ് വിവാദം; അധ്യാപകന്‍ ജിജോ ജെയിംസിന് ജാമ്യം

കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കേസില്‍ ആയിരുന്നു അറസ്റ്റ്.
സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സ്‌പോര്‍ട്‌സ് വിവാദം; അധ്യാപകന്‍ ജിജോ ജെയിംസിന് ജാമ്യം
Published on: 
Updated on: 

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പുഴു വിവാദത്തില്‍ അറസ്റ്റിലായ അധ്യാപകന് ജാമ്യം. അധ്യാപകന്‍ ജിജോ ജെയിംസിനാണ് ജാമ്യം ലഭിച്ചത്. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കേസില്‍ ആയിരുന്നു അറസ്റ്റ്. അധ്യാപകനെതിരെ രണ്ട് കേസുകളായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കായികമേളയ്ക്കിടെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു, സാമ്പാറില്‍ നിന്ന് ലഭിച്ചതെന്ന വ്യാജേന പുഴുവിനെ പ്രദര്‍ശിപ്പിച്ചു എന്നുമായിരുന്നു എഫ്‌ഐആര്‍.

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സ്‌പോര്‍ട്‌സ് വിവാദം; അധ്യാപകന്‍ ജിജോ ജെയിംസിന് ജാമ്യം
ചേരാനല്ലൂര്‍ വാഹനാപകടം: വാദം ഇനി അടച്ചിട്ട മുറിയില്‍; ജയബാലകൃഷ്ണന്റെ കുടുംബത്തിനെതിരെ പ്രോസിക്യൂഷന്‍

കായിക മേളയ്ക്കിടെ അധ്യാപകന്‍ തനിക്ക് ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയെന്ന് ആരോപണം ഉന്നയിക്കുകയായിരുന്നു. പിന്നാലെ ജിജോ ജെയിംസ് തനിക്ക് പരാതിയില്ലെന്ന് എഴുതി നല്‍കുകയും ചെയ്തു. അടുത്ത ദിവസം കായിക മേള നടത്തിപ്പുകാരുമായി തര്‍ക്കമുണ്ടാവുകയും ജിജോ ജെയിംസ് അറസ്റ്റിലാവുകയുമായിരുന്നു.

അതേസമയം ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ ആവശ്യപ്പെട്ടിരുന്നു. പിടിയിലായ ആള്‍ അധ്യാപകനാണെന്നും ഇയാള്‍ക്കെതിരെ വകുപ്പ് നടപടി ഉണ്ടാകുമെന്നും മന്ത്രി സഭയില്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയ വിരോധം വച്ച് നീചമായ പ്രവൃത്തിയാണ് അധ്യാപകന്‍ നടത്തിയത്. പ്രഭാത ഭക്ഷണത്തിലും ഉച്ചയ്ക്ക് വിളമ്പിയ സാമ്പാറിലും പുഴു ഉണ്ടെന്നായിരുന്നു പ്രചാരണം. വെന്ത ഭക്ഷണത്തില്‍ എവിടെ നിന്നാണ് ജീവനുള്ള പുഴു വരികയെന്നും, എന്തിന് വേണ്ടിയാണ് ഈ നാടകമെന്നും മന്ത്രി ചോദിച്ചിരുന്നു.