തലസ്ഥാനത്തെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധം, ലാത്തി വീശി പൊലീസ്

കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ നടത്തിയ ആഹ്ളാദ പ്രകടനത്തിടെയുണ്ടായ സംഘർഷമാണ് രൂക്ഷമായത്
തലസ്ഥാനത്തെ 
എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധം, ലാത്തി വീശി പൊലീസ്
Published on
Updated on

തിരുവനന്തപുരം; തലസ്ഥാനത്തെ വിദ്യാർഥി സംഘർഷം സംസ്ഥാനമെങ്ങും എസ്എഫ്ഐയുടെ പ്രതിഷേധം. വിവിധ ജില്ലകളിൽ പ്രതിഷേധം സംഘർഷത്തിന് വഴിവച്ചു. മലപ്പുറത്ത് പ്രതിഷേധക്കാർ ജലപീരങ്കിയുടെ കുഴൽ ഒടിച്ച് തിരിച്ച് വെച്ചു. സമരക്കാർക്ക് നേരിടാൻ പൊലീസ് ലാത്തി വീശി. തിരുവനന്തപുരത്ത് വൻ സംഘർഷമാണ് ഉണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. പത്തനംതിട്ടയിൽ വനിതാ പ്രവർത്തകരെ അടക്കം വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി.

തലസ്ഥാനത്തെ 
എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധം, ലാത്തി വീശി പൊലീസ്
'അമ്മ' ഭരണസമിതി പിരിച്ചുവിടണം, വിവാദങ്ങളിൽ സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറും ഇടപെടണം: മല്ലിക സുകുമാരൻ

കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ നടത്തിയ ആഹ്ളാദ പ്രകടനത്തിടെയുണ്ടായ സംഘർഷമാണ് രൂക്ഷമായത്. പാളയത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് എസ്എഫ്ഐ-കെഎസ്‌യു സംഘർഷം ഉണ്ടായത്. പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി.

തലസ്ഥാനത്തെ 
എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധം, ലാത്തി വീശി പൊലീസ്
ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ; പ്രോസിക്യൂഷന് വിമർശനം, റിപ്പോ‌ർട്ട് എവിടെയെന്ന് കോടതി

പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിവീശിയിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. കോൺഗ്രസ് അനുകൂല ഫ്ലക്സ് ബോർഡുകൾ എസ്എഫ്ഐ പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. സിപിഐഎം നേതാക്കളായ എം.വി. ജയരാജനും എ.എ. റഹീമും സ്ഥലത്തെത്തിയാണ് പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്.

News Malayalam 24x7
newsmalayalam.com