മൂവാറ്റുപുഴയിൽ 13 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ

കടിയേറ്റ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ല
പ്രതീകാത്മക-ചിത്രം
Published on
Updated on

എറണാകുളം: മൂവാറ്റുപുഴയിൽ 13 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നായ ചത്തതിന് പിന്നാലെ നഗരസഭ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലിരുത്തി.

പ്രതീകാത്മക-ചിത്രം
സ്‌കാനിംഗിൽ 24 കാരന് ഗർഭപാത്രം കണ്ടെത്തി; പിഴവ് സംഭവിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

ഗവൺമെന്റ് ആശുപത്രി, വെറ്റിനറി ആശുപത്രി പ്രതിനിധികളും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു. സമാന ലക്ഷണങ്ങളുള്ള മറ്റൊരു നായയെ കണ്ടെത്തിയതിനാല്‍, ഡോഗ് കാച്ചേഴ്സിനെ വിളിപ്പിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും, നഗരപരിധിയിലെ നായകൾക്ക് വാക്സിനേഷൻ നൽകാനും തീരുമാനമായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com