ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും; ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശം

ഗതാഗതം വഴിതിരിച്ചുവിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ ആദ്യം തന്നെ പൂർത്തീകരിക്കാനും തീരുമാനമായിട്ടുണ്ട്.
ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും; ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന  നിർദേശം
Published on

ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്ക് നിർദേശം. ഗർഡർ സ്ഥാപിക്കുന്നത് അടക്കമുള്ള നിർമാണ ജോലികൾ നടക്കുമ്പോൾ ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടണം, ഓരോ ആഴ്ചയിലും കരാർ കമ്പനി വർക്ക് ഷെഡ്യൂൾ പൊലീസിന് കൈമാറണം, ദേശീയപാത നിർമാണ പ്രവൃത്തികളുടെ ഷെഡ്യൂൾ ഒരാഴ്ച മുൻപ് നൽകണം, എന്നിവയൊക്കൊണ് നിർദേശങ്ങൾ. സുരക്ഷാ ഓഡിറ്റ് നടത്തുന്ന റൈറ്റ്സ് സംഘം ഇന്ന് നിർമാണ മേഖലയിൽ പരിശോധന നടത്തും.

ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും; ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന  നിർദേശം
"നടപടികൾ നിർത്തിവയ്ക്കണം"; എസ്ഐആറിൽ സുപ്രീംകോടതിയെ സമീപിച്ച് സർക്കാർ

ഗർഡർ അപകടത്തെ തുടർന്നാണ് സുരക്ഷയ്ക്കായി കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. അപകടത്തിൽ നിർമ്മാണ കമ്പനിക്ക് വീഴ്ച പറ്റിയതായി അവലോകന യോഗം വിലയിരുത്തിയിരുത്തിയിരുന്നു. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും എഞ്ചിനീയർമാരുടെ മേൽനോട്ടത്തിലും മാത്രമേ ഇനിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാവൂ എന്ന നിർദേശവും പുറത്തിറക്കിയിട്ടുണ്ട്.

ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും; ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന  നിർദേശം
ശബരിമലയിൽ എസ്ഐടി പരിശോധന പൂർത്തിയായി; സംഘം സന്നിധാനത്ത് നിന്ന് മടങ്ങും

സുരക്ഷാ ഓഡിറ്റ് നടത്തുന്ന റൈറ്റ്സ് സംഘം ഇന്ന് നിർമാണ മേഖല സന്ദർശിച്ച് പരിശോധന നടത്തും. ഗതാഗതം ക്രമീകരിക്കുന്നതിനായി 25 പൊലീസ് ഉദ്യോഗസ്ഥരെയും നിർമ്മാണ കമ്പനി 86 മാർഷൽമാരെയും നിയോഗിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ട്രാഫിക് ഓഡിറ്റ് നടത്തും. ഗതാഗതം വഴിതിരിച്ചുവിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ ആദ്യം തന്നെ പൂർത്തീകരിക്കാനും തീരുമാനമായിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com