പ്രാദേശികമായി തീരേണ്ട പ്രശ്നങ്ങൾ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് വലുതാക്കുന്നു; ശ്രീനാദേവി കുഞ്ഞമ്മയുടെ ഇടപെടലുകളിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി

പാർട്ടിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ശ്രീനാദേവി കുഞ്ഞമ്മ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസ് നേതൃത്വത്തിന് പരാതി.
Strong dissatisfaction within the Congress over Sreenadevi Kunjamma’s interventions
ശ്രീനാദേവി കുഞ്ഞമ്മയുടെ ഇടപെടലുകളിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി
Published on: 
Updated on: 

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ സംഘർഷത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ ഇടപെടലുകളിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി. ശ്രീനാദേവി കുഞ്ഞമ്മ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുന്നുവെന്നാണ് ആക്ഷേപം. ഇത് പാർട്ടിയെ പലവിധത്തിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.

പ്രാദേശികമായി തീരേണ്ട വിഷയങ്ങൾ പോലും ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് വലുതാക്കുന്നുവെന്നാണ് ഡിസിസിയുടെ വിലയിരുത്തൽ. ഔദ്യോഗിക ചുമതലയുള്ള ചിലർ ശ്രീനാദേവിക്ക് അനാവശ്യ പ്രോത്സാഹനം നൽകുന്നുവെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

Strong dissatisfaction within the Congress over Sreenadevi Kunjamma’s interventions
ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കും; അടൂര്‍ പൊലീസ് സ്റ്റേഷന്‍ സംഘര്‍ഷത്തില്‍ പൊലീസിനും വീഴ്ച

അതേസമയം അടൂർ പൊലീസ് സ്റ്റേഷൻ സംഘർഷത്തിൽ പൊലീസിന് വീഴ്ച ഉണ്ടായെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി. കേസിൽ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർക്കാനും തീരുമാനമായിട്ടുണ്ട്. ഫെന്നി നൈനാൻ ഉൾപ്പെടെ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.

യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റിലായ ദിവസം ശ്രീനാദേവി കുഞ്ഞമ്മയടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് സ്റ്റേഷന് അകത്തെത്തി ഭീഷണിപ്പെടുത്തുന്നതിൻ്റെയും, ജീപ്പില്‍ നിന്ന് ഇറക്കുന്നതിനിടെ തന്നെ രാജന്‍ ജോസഫിനെ മര്‍ദിക്കുന്നതിൻ്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൂന്ന് മാസം മുമ്പാണ് സംഭവം നടന്നത്. കേസില്‍ അന്ന് എഫ്ഐആര്‍ ഇട്ടിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ എന്ന് മാത്രമാണ് എഫ്ഐആറില്‍ ഉണ്ടായിരുന്നത്. ആരുടെയും പേര് രേഖപ്പെടുത്തിയിരുന്നില്ല.

Strong dissatisfaction within the Congress over Sreenadevi Kunjamma’s interventions
തെളിവ് നശിപ്പിച്ചത് പൊലീസ് സഹായത്തിലെന്ന് സംശയം; 17കാരൻ ഇൻസ്റ്റഗ്രാമിലെ വിവരങ്ങൾ വിദഗ്ധമായി നീക്കം ചെയ്തു