അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച് അധ്യാപകന്‍; പ്രകോപനം ഹോംവര്‍ക്ക് ചെയ്യാത്തതിന്

പൊട്ടിയ കൈകൊണ്ട് നിര്‍ബന്ധിച്ച് ബോര്‍ഡില്‍ എഴുതിച്ചെന്നും വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു
അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച് അധ്യാപകന്‍; പ്രകോപനം  ഹോംവര്‍ക്ക് ചെയ്യാത്തതിന്
Published on
Updated on

മലപ്പുറം: അധ്യാപകന്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചതായി പരാതി. മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈയ്ക്കാണ് പൊട്ടല്‍. ഹോംവര്‍ക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് ചൂരല്‍കൊണ്ട് അടിച്ചെന്നും പൊട്ടലുള്ള കൈകൊണ്ട് വീണ്ടും നിര്‍ബന്ധിച്ച് ബോര്‍ഡില്‍ എഴുതിച്ചെന്നും വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു.

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച് അധ്യാപകന്‍; പ്രകോപനം  ഹോംവര്‍ക്ക് ചെയ്യാത്തതിന്
ബോധമില്ലാതെ കിടന്ന രോഗിക്ക് ചികിത്സയില്ല; തിരുവനന്തപുരം മെഡി. കോളേജില്‍ അനാസ്ഥയെന്ന് പരാതി

പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് കുട്ടിയുടെ കൈയ്ക്ക് പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. കണക്ക് പഠിപ്പിക്കുന്ന അധ്യാപകനാണ് ചൂരല്‍ കൊണ്ടടിച്ചത്. കുട്ടിയുടെ കുടുംബം പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി നല്‍കി.

News Malayalam 24x7
newsmalayalam.com