
കോഴിക്കോട്: ക്ലാസിൽ കയറുന്നില്ലെന്ന് അമ്മയെ അറിയിച്ചതിന് അധ്യാപകനെ മർദിച്ച് വിദ്യാർഥി. കോഴിക്കോട് നഗരത്തിലെ സർക്കാർ സ്‌കൂളിലെ അധ്യാപകനാണ് മർദനമേറ്റത്. സ്കൂളിലെ പ്രധാനാധ്യാപകന്റെ മുന്നിൽ വെച്ചായിരുന്നു പ്ലസ് വൺ വിദ്യാർഥിയുടെ അതിക്രമം.
കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടി ക്ലാസിൽ കയറുന്നില്ലെന്ന് അറിയിച്ച അധ്യാപകനെ പ്ലസ് വൺ വിദ്യാർഥി മർദിക്കുകയായിരുന്നു. പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ നിയമ നടപടി വേണ്ടെന്നാണ് അധ്യാപകന്റെ തീരുമാനം.