കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പിൽ നടപടി. ആരോപണ വിധേയനായ കോട്ടയം കോരുത്തോട് സ്കൂളിലെ യുപി സ്വദേശിയായ വിദ്യാർഥിയെ അയോഗ്യനാക്കി. എല്ല് പരിശോധന ഫലത്തിന് പിന്നാലെയാണ് തീരുമാനം. ഇതോടെ വിദ്യാർഥിക്ക് സബ് ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കാനാകില്ല. മത്സരത്തിലെ രണ്ടാം സ്ഥാനക്കാരന് സ്വർണം നൽകുമെന്ന് അധികൃതർ അറിയിച്ചു.
കായിക മേളയിലെ പ്രായതട്ടിപ്പ് പരാതിയെ തുടർന്ന് കുറ്റാരോപിതൻ അയോഗ്യനായതിന് പിന്നാലെ സ്വർണ നേട്ടവുമായി സോബിൻ കെ. സെബാസ്റ്റ്യൻ. സിഎച്ച്. എച്ച്എസ്എസ് കാൽവരി മൗണ്ട് സ്കൂളിലെ വിദ്യാർഥിയാണ് സോബിൻ. വലിയ സന്തോഷമുണ്ടെന്നും പ്രാർഥനയോടെ കഴിയുകയായിരുന്നു എന്നും സോബിൻ പറഞ്ഞു. നീതി പുലർന്നതിൽ സന്തോഷമെന്നും സത്യം തെളിയുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും സോബിൻ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.