മലപ്പുറം: തിരൂരിൽ സർക്കാർ എയ്ഡഡ് സ്കൂളിൽ ആർഎസ്എസ് ഗണഗീതം പാടി കുട്ടികൾ. ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലാണ് വിദ്യാർഥികള്‍ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വാതന്ത്യ ദിനാഘോഷത്തിലാണ് സംഭവം.
കുട്ടികൾ പാടിയതാണെന്നും, പാട്ടുകൾ ക്രോസ് ചെക്ക് ചെയ്തിരുന്നില്ലെന്നുമാണ് സ്കൂൾ അധികൃരുടെ വിശദീകരണം. അബദ്ധം പറ്റിയതാണെന്നും സ്‌കൂള്‍ അധികൃതർ പറഞ്ഞു. അതേസമയം, സംഭവത്തിൽ ഒരു അധ്യാപകനെ ഗാന്ധിദർശൻ ക്ലബ്ബ് ചുമതലയിൽ നിന്നും മാറ്റിയതായി പ്രധാന അധ്യാപിക ബിന്ദു അറിയിച്ചു. മറ്റു നടപടികൾ ഔദ്യോഗിക ആലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്നും പ്രധാന അധ്യാപിക വ്യക്തമാക്കി.
സംഭവത്തില്‍ സ്‌കൂളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ തവനൂർ ബ്ലോക്ക് കമ്മിറ്റിയാണ് സ്കൂൾ പ്രിൻസിപ്പാളിനെ ഉപരോധിച്ചുത്.