"ഗവർണറുടെ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം, ഇല്ലെങ്കിൽ..."; വിദ്യാർഥികൾക്ക് വകുപ്പ് മേധാവിയുടെ ഭീഷണി

വ്യാകരണ വകുപ്പ് മേധാവി ഡോ. സുനിൽകുമാറാണ് വിദ്യാർഥികൾക്ക് ഭീഷണി സന്ദേശം അയച്ചത്.
"ഗവർണറുടെ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം, ഇല്ലെങ്കിൽ..."; വിദ്യാർഥികൾക്ക് വകുപ്പ് മേധാവിയുടെ ഭീഷണി
Published on
Updated on

കൊച്ചി: കാലടി സർവകലാശാലയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ എത്തുന്ന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി വ്യാകരണ വകുപ്പ് മേധാവി. പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നും, എങ്കിലേ സഹകരണം ഉണ്ടാകൂ എന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. വകുപ്പ് മേധാവി ഡോ. സുനിൽകുമാറാണ് വിദ്യാർഥികൾക്ക് ഭീഷണി സന്ദേശം അയച്ചത്.

ഗവർണറുടെ പരിപാടിക്ക് 10 മണിക്ക് മുന്നേ എത്തണം. പരിപാടിയോട് എത്രത്തോളം ആത്മാർഥമായി സഹകരിക്കുന്നുണ്ടെന്ന് നോക്കി, ബുക്കിൽ നോട്ട് ചെയ്തുവെക്കും. ഇനി അങ്ങോട്ട് പല പരിപാടികളും ഉണ്ടാകും. ആർഎസി, ഓപ്പൺ ഡിഫൻസ് വരെലയുള്ള കാര്യങ്ങളുണ്ട്. പരിപാടിയിലെ പങ്കാളിത്തം അനുസരിച്ചായിരിക്കും ഡിപ്പാർട്ട്മെൻ്റിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സഹായം. അത് കിട്ടണമെങ്കിൽ നമ്മളോടും അങ്ങനെ തന്നെ സഹകരിക്കണം. എന്നാൽ മാത്രമേ പരിഗണന ലഭിക്കൂ. ഇത് കർശനമായി പറയുകയാണ് എന്നും ഡോ. സുനിൽകുമാർ അറിയിച്ചിരുന്നു.

"ഗവർണറുടെ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം, ഇല്ലെങ്കിൽ..."; വിദ്യാർഥികൾക്ക് വകുപ്പ് മേധാവിയുടെ ഭീഷണി
"ഗവര്‍ണര്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം, കയ്യടിക്കണം"; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കാലടി സര്‍വകലാശാല

നാളെയാണ് ശ്രീ ശങ്കര ജയന്തിയുടെ ഭാഗമായി ഗവർണർ സർവകലാശാലയിൽ എത്തുന്നത്.  ഗവര്‍ണര്‍ വരുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറത്തിറക്കുകയും അത് വിവാദമായതോടെ പിൻവലിക്കുകയും ചെയ്തിരുന്നു.

ഗവര്‍ണര്‍ വരുമ്പോഴും പോകുമ്പോഴും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. പരിപാടി കഴിയുന്നതുവരെ അനാവശ്യ ചലനങ്ങള്‍ പാടില്ല, മൊബൈല്‍ ഫോണുകള്‍ സൈലന്റ് ആക്കിവയ്ക്കണം, പ്രസംഗം കഴിയുമ്പോള്‍ കയ്യടിക്കണം, ഗവര്‍ണര്‍ മടങ്ങുന്നത് വരെ ഹാള്‍ വിട്ട് ആരും പുറത്തുപോകരുത് തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ആണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com