തിരുവനന്തപുരത്ത് അപ്രതീക്ഷിത ട്വിസ്റ്റ്? സുധീർ കരമന എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഇടതു സ്വതന്ത്രനായി സുധീറിനെ മത്സരിപ്പിക്കാൻ ധാരണ...
സുധീർ കരമന
സുധീർ കരമനSource: Files
Published on
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടതുമുന്നണിക്ക് അപ്രതീക്ഷിത സ്ഥാനാർഥി. തിരുവനന്തപുരം സെൻട്രലിൽ ചലച്ചിത്ര താരം സുധീർ കരമന ഇടതുമുന്നണി സ്ഥാനാർഥിയായേക്കും. ഇടതു സ്വതന്ത്രനായി സുധീറിനെ മത്സരിപ്പിക്കാൻ ധാരണ. വൈകാതെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. പൊതു സ്വതന്ത്രൻ എന്ന നിലയ്ക്കാണ് തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമനയെ പരിഗണിക്കുന്നത്.

നിലവിൽ ജനാധിപത്യ കേരള കോൺഗ്രസിൻ്റെ സീറ്റാണ് തിരുവനന്തപുരം സെൻട്രൽ. തൊണ്ടിമുതൽ തിരിമറി കേസിൽ ആൻ്റണി രാജുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ഹൈക്കോടതി അയോഗ്യനാക്കിയതിൻ്റെ പശ്ചാത്തലത്തിലാണ് അവിടെ മറ്റൊരു സ്ഥാനാർഥിയെ പരിഗണിക്കുന്നത്. സുധീർ കരമനയുടെ സ്ഥാനാർഥിത്വത്തിൽ ആൻ്റണി രാജുവിനും എതിർപ്പില്ല എന്നാണ് വിവരം.

സുധീർ കരമന
"നിരസിക്കപ്പെട്ടു, കോൺഗ്രസ് പട്ടികയിൽ ആകെ പരിഗണിച്ചത് ഒൻപത് വനിതകളെ"; സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ഷമാ മുഹമ്മദ്

സിനിമാതാരം എന്നതിന് പുറമെ തിരുവനന്തപുരത്തെ രാഷ്ട്രീയ - സാംസ്കാരിക വിഷയങ്ങളിലുൾപ്പെടെ ഇടപെടുന്ന ആളാണ് സുധീർ കരമന. ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ സാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യമാണ്. തിരുവനന്തപുരത്തെ സർക്കാർ സ്കൂളിൽ അധ്യാപകനായും പ്രിൻസിപ്പാളായും ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com