സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും; ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി

സുഹൈലിനെ ജയിലിലേക്ക് മാറ്റണമെന്ന ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിൻ്റെ അപേക്ഷയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.
Suhail will remain at Bostel School
സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും
Published on: 
Updated on: 

കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് കാക്കനാട് ബോസ്റ്റൽ സ്കൂളിൽ തുടരും. ജയിലിലേക്ക് മാറ്റണമെന്ന ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിൻ്റെ അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ സുഹൈൽ അടക്കമുള്ള പ്രതികൾ ഉടൻ ജില്ലാ കോടതിയെ സമീപിക്കുമെന്നാണ് വിവരം.

പ്രതിക്ക് പ്രത്യേക പരിഗണന നൽകിയാണ് ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചിരിക്കുന്നത് എന്ന രീതിയിൽ ഉയർന്ന വിവാദങ്ങൾക്കിടെയാണ് കോടതിയുടെ ഇടപെടൽ. കേരളത്തിലെ നിയമപ്രകാരം 18-നും 21-നും ഇടയിൽ പ്രായമുള്ള റിമാൻഡ് പ്രതികളെ പാർപ്പിക്കുന്നത് ബോസ്റ്റൽ സ്കൂളുകളിലാണ്. സുഹൈലിന് ഈ പ്രായപരിധിയിലുള്ള യോഗ്യതയുള്ളതിനാലാണ് സാധാരണ ജയിലിന് പകരം കോടതി ഉത്തരവിലൂടെ ഇവിടെ പ്രവേശിപ്പിച്ചത്.

Suhail will remain at Bostel School
മണ്ണിടിച്ചിൽ, പാറശാലയിൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു; ആറ് ട്രെയിനുകൾ പൂർണമായും റദ്ദാക്കി

പ്രതി പുറത്തിറങ്ങിയാൽ കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരട്ടെ എന്ന് കോടതി വ്യക്തമാക്കിയത്. 2026 ഒക്ടോബർ 11ന് പുലർച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്താണ് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.

കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

Suhail will remain at Bostel School
ആരോഗ്യമന്ത്രിയെ കണ്ട് നാറ്റ്കോ ഫാർമാ കമ്പനി പ്രതിനിധികൾ; സന്ദർശനം എസ്എംഎ രോഗികൾക്ക് നാറ്റ്സമാർട്ട് വാങ്ങാനുള്ള ഉത്തരവ് ഇറങ്ങും മുൻപ്
News Malayalam 24x7
newsmalayalam.com