കടുത്ത ചൂടിൽ നിന്നൊരു ഇടവേള; കൊച്ചിക്കാർക്ക് ആശ്വാസമായി വേനൽമഴ

കടുത്ത ചൂടിനിടയിൽ കൊച്ചിക്കാർക്ക് ഉന്മേഷമേകിയാണ് വേനൽ മഴ പെയ്തിറങ്ങിയത്...
കടുത്ത ചൂടിൽ നിന്നൊരു ഇടവേള; കൊച്ചിക്കാർക്ക് ആശ്വാസമായി വേനൽമഴ
Source: News Malayalam 24x7
Published on
Updated on

കൊച്ചി: ചുട്ടുപൊള്ളുന്ന വെയിലിന് ആശ്വാസമായി കൊച്ചിയിൽ വേനൽ മഴ എത്തി. ഏറെ നാളുകൾക്ക് ശേഷം പെയ്ത വേനൽ മഴ നഗരത്തെയാകെ തണുപ്പിച്ചു. കടുത്ത ചൂടിൽ നിന്ന് ഒരു ഇടവേള കിട്ടിയ ആശ്വാസത്തിലാണ് കൊച്ചി നഗരമാകെ.

കത്തി ജ്വലിക്കുന്ന സൂര്യൻ, ചുട്ടുപൊള്ളുന്ന കാലാവസ്ഥ, പുറത്ത് ഇറങ്ങാൻ പറ്റാത്ത സ്ഥിതി. ഇന്നലെ വൈകുന്നേരം വരെ കൊച്ചിയിലെ അവസ്ഥ ഇതായിരുന്നു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ എല്ലാം മാറി. ആകാശത്താകെ കാർമേഘം നിറഞ്ഞു. കടുത്ത വെയിലിൽ വാടി തളർന്ന നഗരത്തെ തണുപ്പിക്കാൻ വേനൽ മഴ എത്തി. ആശ്വാസമായെത്തിയ മഴ നഗരമാകെ ആസ്വദിച്ചു. കുട്ടികൾ സന്തോഷത്തോടെ മഴയിൽ കളിച്ചു. കൊടും വെയിലിൽ വാടി തളർന്ന മരങ്ങൾക്കും വേനൽ മഴ പുത്തൻ ഉണർവേകി.

കടുത്ത ചൂടിൽ നിന്നൊരു ഇടവേള; കൊച്ചിക്കാർക്ക് ആശ്വാസമായി വേനൽമഴ
തലസ്ഥാനത്ത് അതിരുവിട്ട് ബിജെപി പ്രതിഷേധം; മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണ ശ്രമം

കച്ചവടം ഇച്ചിരി കുറഞ്ഞാലും സാരമില്ല, പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം ലഭിച്ചതിൻ്റെ സന്തോഷം വഴിയോര കച്ചവടക്കാരുടെ മുഖത്തും കാണാമായിരുന്നു. റോഡരികിലും കടയോരങ്ങളിലും നിന്ന് മഴ ആസ്വദിക്കുന്നവരുടെ തിരക്ക് കൂടി. കടുത്ത ചൂടിനിടയിൽ കൊച്ചിക്കാർക്ക് ഉന്മേഷമേകിയാണ് വേനൽ മഴ പെയ്തിറങ്ങിയത്. കൊച്ചി വീണ്ടും തിരക്കിലേക്ക് മടങ്ങിയെങ്കിലും, ആ ചെറിയ മഴയുടെ കുളിർമ തോരുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com