സണ്ണി ജോസഫിൻ്റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപിയിലേക്ക്; അഴീക്കോട് സ്ഥാനാർഥിയുടെ പ്രചാരണത്തിൽ പങ്കെടുക്കും

അഴീക്കോട് മണ്ഡലം സ്ഥാനാർഥി കെ.കെ. വിനോദ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഷാജി പങ്കെടുക്കും....
സണ്ണി ജോസഫിൻ്റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപിയിലേക്ക്; അഴീക്കോട് സ്ഥാനാർഥിയുടെ പ്രചാരണത്തിൽ പങ്കെടുക്കും
Source: Screengrab
Published on
Updated on

കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപിയിലേക്ക്. ഷാജി വി. ജോസഫ് ബിജെപിയിൽ ചേരും. അഴീക്കോട് മണ്ഡലം സ്ഥാനാർഥി കെ.കെ. വിനോദ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഷാജി പങ്കെടുക്കും.

നേരത്തെ തന്നെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഷാജി കോൺഗ്രസിൽ നിന്ന് അകന്നിരുന്നു. സണ്ണി ജോസഫ് പല ഘട്ടങ്ങളിലും തന്നെ സഹായിച്ചില്ലെന്ന് ഉൾപ്പെടയുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഷാജി വി. ജോസഫ് പ്രഖ്യാപിച്ചു. ധർമടത്ത് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരുടെ നേതൃത്വത്തിൽ ബിജെപി സംഘടിപ്പിച്ച അദാലത്തിൽ ഉൾപ്പെടെ ഷാജി പങ്കെടുത്തിരുന്നു. പിന്നാലെയാണ് അഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കെ.കെ. വിനോദ് കുമാറിൻ്റെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ ഷാജി പങ്കെടുക്കുമെന്ന വിവരം പുറത്തുവരുന്നത്.

സണ്ണി ജോസഫിൻ്റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപിയിലേക്ക്; അഴീക്കോട് സ്ഥാനാർഥിയുടെ പ്രചാരണത്തിൽ പങ്കെടുക്കും
ഞാൻ അടിയുറച്ച ലീഗുകാരൻ, പ്രയാസങ്ങൾ നേതൃത്വത്തെ അറിയിച്ചു: അബ്ദുറഹ്മാൻ രണ്ടത്താണി

കോൺഗ്രസിനകത്ത് വലിയ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സണ്ണി ജോസഫിൻ്റെ സഹോദരൻ തന്നെ ബിജെപിയിൽ ചേരാനൊരുങ്ങുന്നത്. കെ. സുധാകരൻ ഉൾപ്പെടെ എങ്ങോട്ടെന്ന തരത്തിലുള്ള ചർച്ചകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഷാജിയുടെ നിർണായക നീക്കം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com