

കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സണ്ണി എം. കപിക്കാട്. മതം മാറി എന്നത് കുറ്റമാണെന്ന നിലയിലാണ് പറയുന്നത്. അത് നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യം. വൈക്കത്ത് സ്വയം സ്ഥാനാര്‍ഥിയായി പ്രചരിപ്പിച്ചു എന്നാണ് പറഞ്ഞത്. അത് അജയ് തറയില്‍ കോടതിയില്‍ തെളിയിക്കണം.
സ്വയം സ്ഥാനാര്‍ഥിയായി പ്രചരിപ്പിച്ചതിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പ് ഉണ്ടെന്ന് അജയ് തറയില്‍ പറഞ്ഞു. തറയില്‍ ആണെങ്കിലും കൊട്ടാരത്തില്‍ ആണെങ്കിലും തെളിവുമായി വരണമെന്നും അജയ് തറയില്‍ പറഞ്ഞു. ദളിതരെല്ലാവരും ദരിദ്രരും 10 പൈസയ്ക്ക് വേണ്ടി മറിയുന്നവരും ആണെന്നുള്ള പരമ്പരാഗതമായ ജാതി ബോധം ഉള്ള പ്രസ്താവന. അജയ് തറയില്‍ അത് കയ്യില്‍ വെയ്ക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.
ഉത്തരവാദിത്തബോധം ഉണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനു മറുപടി പറയണം.അജയ് തറയില്‍ ഒരു മനുഷ്യന്‍ ആണെങ്കില്‍ ഖേദം പ്രകടിപ്പിക്കും. നുഷ്യന്‍ അല്ലാത്തത് കൊണ്ട് അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. മാപ്പ് പറഞ്ഞാല്‍ മാത്രം നിയമ നടപടി നടത്തുന്നതിനെ കുറിച്ച് വീണ്ടും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സണ്ണി എം. കപിക്കാടിനെതിരെ കഴിഞ്ഞ ദിവസമാണ് അജയ് തറയില്‍ ഫേസ്ബുക്കില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ കുറിപ്പ് പങ്കുവച്ചത്. സണ്ണി എം കപിക്കാട് കോണ്‍ഗ്രസിനെ മോശമായി ചിത്രീകരിച്ച ആളാണെന്നും ഇപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കണ്ട് മലക്കം മറിയുകയും സ്ഥാനാര്‍ഥിയാണെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്ത ആളാണെന്നായിരുന്നു അജയ് തറയില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.
ദലിത് ക്രൈസ്തവനായ സണ്ണി എം കപിക്കാട് ജോലി കിട്ടാനായി ഹിന്ദുമതത്തില്‍ ചേര്‍ന്നയാളാണെന്നും ഇദ്ദേഹത്തെ സംവരണ സീറ്റില്‍ നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പു കേസാവുമെന്ന് ഉറപ്പാണെന്നും അജയ് തറയില്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സണ്ണി എം. കപിക്കാടിനുണ്ടായ ഉള്‍വിളി നിയമസഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കണം. അതും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. വരുന്ന തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നതുകൊണ്ടാണ് അദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സ്വയം തീരുമാനിച്ചത്. അടുത്ത തവണ എല്‍ഡിഎഫ് അധികാരത്തില്‍ വരില്ലെന്ന് ഉറപ്പാണ്. അല്ലെങ്കില്‍ അദ്ദേഹം സ്വയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമായിരുന്നു. എന്തിനാണ് ദളിത് ചിന്തകന്‍ എന്നറിയപ്പെടുന്ന ഇയാള്‍ ഇങ്ങനെ വിഡ്ഢി വേഷം കെട്ടുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇദ്ദേഹം എങ്ങനെ വൈക്കത്ത് സ്ഥാനാര്‍ത്ഥിയായി എന്നും അജയ് തറയില്‍ കുറിപ്പില്‍ ചോദിച്ചു. എന്നാല്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ അധിക്ഷേപ പോസ്റ്റ് അജയ് തറയില്‍ പിന്‍വലിച്ചിരുന്നു.