കോടികൾ കുടിശിക! സർക്കാർ ആശുപത്രികളിൽ വീണ്ടും ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിൽ; നാല് ആശുപത്രികളിലെ ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്ന് വിതരണക്കാർ

ഇന്ന് ഉച്ചയ്ക്ക് 12 മണി വരെയാണ് കുടിശിക തീർക്കാൻ സമയം അനുവദിച്ചിരിക്കുന്നത്
കോടികൾ കുടിശിക! സർക്കാർ ആശുപത്രികളിൽ വീണ്ടും ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിൽ; നാല് ആശുപത്രികളിലെ ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്ന് വിതരണക്കാർ
Published on

തിരുവനന്തപുരം: കുടിശിക മാസങ്ങൾ പിന്നിട്ടതോടെ മെഡിക്കൽ കോളേജുകൾക്ക്​ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇന്ന് തിരിച്ചെടുക്കുമെന്ന് വിതരണക്കാർ. നാല് പ്രധാനപ്പെട്ട ആശുപത്രികളിലെ ഉപകരണങ്ങളുടെ സ്റ്റോക്കാണ് പിൻവലിക്കുമെന്ന് വിതരണക്കാർ അറിയിച്ചത്. തിരുവനന്തപുരം​, കോട്ടയം, കോഴി​​ക്കോട്​ മെഡിക്കൽ കോളേജുകൾക്ക് പുറമെ, എറണാകുളം ജനറൽ ആശുപത്രിയിലേയും ഉപകരണങ്ങളാണ് തിരിച്ചെടുക്കുക. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെയാണ് കുടിശിക തീർക്കാൻ സമയം അനുവദിച്ചിരിക്കുന്നത്

2024 മെയ്​ മുതലുള്ള 158 കോടിയിൽ 28 കോടി രൂപ മാത്രമാണ്​ നൽകിയതെന്നാണ്​ വിതരണക്കാർ പറയുന്നു. 18 മാസത്തെ കുടിശികയിൽ രണ്ടുമാസത്തെ തുക നൽകി. കടം പെരുകിയതോടെ സെപ്റ്റംബർ ഒന്നുമുതൽ വിതരണം നിർത്തി​. കഴിഞ്ഞ 14 മാസത്തിനിടെ മാത്രം 117.34 കോടി രൂപയുടെ കുടിശിക ഉണ്ടായതായി വിതരണക്കാരുടെ സംഘടനയായ ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോർ മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസബിൾസ് അറിയിച്ചു.

കോടികൾ കുടിശിക! സർക്കാർ ആശുപത്രികളിൽ വീണ്ടും ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിൽ; നാല് ആശുപത്രികളിലെ ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്ന് വിതരണക്കാർ
സ്വാധീനമുള്ള ഇടങ്ങളിൽ സഭാ വിശ്വാസികളെ സ്ഥാനാര്‍ഥികളാക്കുന്ന പാര്‍ട്ടികളുമായി സഹകരിക്കും; തദ്ദേശ തെരഞ്ഞെടുപ്പിൽ സമദൂരം ഇല്ലെന്ന് ലത്തീൻ കത്തോലിക്കാ സഭ

കുടിശിക ആവശ്യപ്പെട്ട് പലതവണ സർക്കാരിനെ സമീപിച്ചിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്നാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത് നിർത്തിവെച്ചത്. പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് സർക്കാർ ഭാഗികമായെങ്കിലും കുടിശിക തീർക്കാനായി 150 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഈ തുക മുഴുവൻ കുടിശിക തീർക്കാൻ അപര്യാപ്തമാണ്. ഉപകരണങ്ങൾ തിരിച്ചെടുക്കുന്നതോടെ ശസ്ത്രക്രിയകൾ മുടങ്ങുമോയെന്ന ആശങ്കയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com