

ഡൽഹി: ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ആദ്യ ഹർജിക്കാർ വിശ്വാസികളല്ലെന്നും വിശ്വാസികളല്ലാത്തവരുടെ ഹർജികൾ എന്തിന് കേൾക്കണമെന്നും ജസ്റ്റിസ് ബി. നാഗരത്ന ചോദിച്ചു.
ക്ഷേത്രവുമായി ബന്ധമില്ലാത്തവർക്കോ ഭക്തരല്ലാത്തവർക്കോ ഒരു ക്ഷേത്രത്തിലെ ആചാരങ്ങളെ ചോദ്യം ചെയ്യാൻ അവകാശമുണ്ടോ എന്നും കോടതി ചോദിച്ചു.
അതേസമയം, മതപരമായ ആചാരത്തെ കോടതിക്ക് അന്ധവിശ്വാസമായി കണക്കാക്കാൻ കഴിയില്ലെന്ന് കേന്ദ്രം കോടതിയിൽ വാദിച്ചു. മന്ത്രവാദം ആചാരമെന്ന് കണക്കാക്കിയാൽ അത് അന്ധവിശ്വാസമല്ലേ എന്ന് കോടതി മറുചോദ്യമുന്നയിച്ചു. ആചാരങ്ങൾ ധാർമികതയെ ബാധിച്ചാൽ കോടതി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.