യുവതീ പ്രവേശനം; എതിർക്കുന്നവരുടെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കും
യുവതീ പ്രവേശനം; എതിർക്കുന്നവരുടെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും
Published on
Updated on

ഡൽഹി: യുവതീ പ്രവേശനത്തിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാണ് ഇന്ന് കേൾക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കും. മനു അഭിഷേക് സിംഗ്വി ആണ് ബോർഡിന് വേണ്ടി ഹാജരാകുക.

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും യുവതികൾക്ക് പ്രവേശനം അനുവദിച്ചാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആരാധന സ്വഭാവം മാറുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വിശ്വാസ വിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

യുവതീ പ്രവേശനം; എതിർക്കുന്നവരുടെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും
നിതിൻ രാജിൻ്റെ മരണത്തിൽ ഇടപെട്ട് ഗവർണർ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

വിശ്വാസികളല്ലാത്തവരുടെ ഹർജികൾ കേൾക്കേണ്ടതില്ലെന്ന് ഏപ്രിൽ 8ന് കോടതി നിരീക്ഷണം നടത്തിയിരുന്നു. ക്ഷേത്രവുമായി ബന്ധമില്ലാത്തവർക്കോ ഭക്തരല്ലാത്തവർക്കോ ഒരു ക്ഷേത്രത്തിലെ ആചാരങ്ങളെ ചോദ്യം ചെയ്യാൻ അവകാശമുണ്ടോ എന്നും കോടതി അന്ന് ചോദിച്ചു.

യുവതീ പ്രവേശനം; എതിർക്കുന്നവരുടെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും
കനത്ത ചൂടിൽ കേരളം; 12 ജില്ലകളിൽ വരും ദിവസങ്ങളിലും യെല്ലോ അലേർട്ട്
News Malayalam 24x7
newsmalayalam.com