"സിനിമാ കഥകൾ വിശ്വസിച്ച് ആരും സമയം കളയരുത്"; രാജി വാർത്തയോട് പ്രതികരിച്ച് സുരേഷ് ഗോപി

സിനിമയിൽ സജീവമാകാൻ സുരേഷ് ഗോപി രാജി വയ്ക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടു എന്നായിരുന്നു പ്രചരിച്ചത്.
Suresh Gopi denies resignation news
സുരേഷ് ഗോപി
Published on
Updated on

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുകയാണെന്ന വാർത്തയോട് പ്രതികരിച്ച് സുരേഷ് ഗോപി. താൻ ബിജെപി നേതൃത്വത്തോട് രാജി സന്നദ്ധത അറിയിച്ചെന്ന വാർത്ത വ്യാജം. ഇത്തരം 'സിനിമാ കഥകൾ' വിശ്വസിച്ച് ആരും സമയം കളയരുതെന്ന് സുരേഷ് ഗോപി അഭ്യർഥിച്ചു.

സിനിമയിൽ സജീവമാകാൻ രാജി വയ്ക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടു എന്നായിരുന്നു പ്രചരിച്ചത്.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു.... നിങ്ങള്‍ അറിഞ്ഞിരുന്നോ ?????

ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ.....

Suresh Gopi denies resignation news
ഏതൊക്കെ ബസുകളിൽ സൗജന്യം? കെഎസ്ആർടിസി യാത്രയിൽ ആശയക്കുഴപ്പം

സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം 'സിനിമാ കഥകൾ' വിശ്വസിച്ച് ആരും സമയം കളയരുത്.

​വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്...

"ലത് ശരിയല്ല... ഇനിയെങ്കിലും മാറ്റണം!

Suresh Gopi denies resignation news
സിഎംആര്‍എല്ലിന് തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
News Malayalam 24x7
newsmalayalam.com