ആലപ്പുഴയ്ക്ക് എയിംസ് ലഭിക്കാൻ തൃശൂരുകാർ വടക്കുംനാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർഥിക്കണം: സുരേഷ് ഗോപി

ആലപ്പുഴ കമ്മ്യൂണിസം കൊണ്ട് തൊലഞ്ഞ് പോയ ജില്ലയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Suresh Gopi
Published on

തൃശൂർ: കലുങ്ക് സംവാദം നിരന്തരം വിവാദമാകുന്നതിനിടെ 'എസ്.ജി. കോഫി ടൈംസ്' എന്ന പുതിയ സംവാദ പരിപാടിക്ക് തുടക്കമിട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആദ്യ എസ്.ജി. കോഫി ടൈംസ് പരിപാടി അയ്യന്തോൾ പുതൂർക്കരയിൽ ആയിരുന്നു. പുതിയ പരിപാടിയിലും എയിംസ് പരാമർശം സുരേഷ് ഗോപി ആവർത്തിച്ചു. ആലപ്പുഴക്ക് എയിംസ് ലഭിക്കാൻ തൃശൂർകാർ വടക്കുംനാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർഥിക്കണം എന്നാണ് ഇത്തവണത്തെ പരാമർശം.

എയിംസ് ആലപ്പുഴക്ക് വേണമെന്ന് 2016ൽ പറഞ്ഞ കാര്യമാണെന്നും പറഞ്ഞതിൽ ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴ കമ്മ്യൂണിസം കൊണ്ട് തുലഞ്ഞ് പോയ ജില്ലയാണെന്നും ഇല്ലായ്മയിൽ കിടക്കുന്ന ഒരു ജില്ലയെ ഉയർത്തി കൊണ്ടുവരാൻ ആണ് താൻ ശ്രമിച്ചതെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com