'അനശ്വര രക്തസാക്ഷികളുടെ പേരില്‍' സത്യപ്രതിജ്ഞ; കോഴിക്കോട് സര്‍വകലാശാല ഡിഎസ്‌യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ റദ്ദാക്കി വി സി

ഇത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അറിയിച്ച വി സി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി...
'അനശ്വര രക്തസാക്ഷികളുടെ പേരില്‍' സത്യപ്രതിജ്ഞ; കോഴിക്കോട് സര്‍വകലാശാല 
ഡിഎസ്‌യു ഭാരവാഹികളുടെ 
സത്യപ്രതിജ്ഞ റദ്ദാക്കി വി സി
Published on
Updated on

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ ഡിഎസ്യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ റദ്ദാക്കി. നവലോക ക്രമത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരിൽ എന്നാണ് ഭാരവാഹികൾ സത്യപ്രതിജ്ഞയിൽ പറഞ്ഞത്. ഇത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അറിയിച്ച വി സി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി.

'അനശ്വര രക്തസാക്ഷികളുടെ പേരില്‍' സത്യപ്രതിജ്ഞ; കോഴിക്കോട് സര്‍വകലാശാല 
ഡിഎസ്‌യു ഭാരവാഹികളുടെ 
സത്യപ്രതിജ്ഞ റദ്ദാക്കി വി സി
തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടത് വര്‍ഗീയ ശക്തികള്‍ എതിരായ സ്ഥലങ്ങളില്‍, മേയറുടെ പ്രവര്‍ത്തനവും തിരിച്ചടിയായി: തൃശൂര്‍ സിപിഐഎം

ഇത്തരം സത്യപ്രതിജ്ഞ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് വി സി ഡോ. പി. രവീന്ദ്രൻ്റെ നിലപാട്. ഔദ്യോഗിക വാചകങ്ങൾക്ക് എതിരായാൽ സത്യപ്രതിജ്ഞ ആവില്ലെന്ന് വി സി ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com