കാസര്‍ഗോഡ് പൂട്ടിയിട്ട മുറിയില്‍ രാജാക്കന്മാരുടെ വാളും ആയുധങ്ങളും; അമൂല്യ പുരാവസ്തുക്കളെന്ന് സംശയം

പരേതനായ പാലക്കുന്ന് മുഹമ്മദ് കുഞ്ഞിയുടെ വീടിനു സമീപത്തുള്ള മുറിയിലാണ് പരിശോധന നടത്തിയത്
കാസര്‍ഗോഡ് പൂട്ടിയിട്ട മുറിയില്‍ രാജാക്കന്മാരുടെ വാളും ആയുധങ്ങളും; അമൂല്യ പുരാവസ്തുക്കളെന്ന് സംശയം
Published on

കാസര്‍ഗോഡ്: കോട്ടിക്കുളത്ത് അമൂല്യ പുരാവസ്തു ശേഖരം കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര പുരാവസ്തു വകുപ്പ് പരിശോധന ആരംഭിച്ചു.

പരേതനായ പാലക്കുന്ന് മുഹമ്മദ് കുഞ്ഞിയുടെ വീടിനു സമീപത്തുള്ള മുറിയിലാണ് പരിശോധന നടത്തിയത്.

കേന്ദ്ര പുരാവസ്തു വകുപ്പ് സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് വിജയകുമാര്‍ എസ്. നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇന്ന് രാവിലെയാണ് സംഘം കാസര്‍ഗോഡെത്തിയത്. ബേക്കല്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള വാളുകളും തോക്കുകളും സംഘം പരിശോധിച്ചു.

ഇന്ന് രാവിലെയാണ് സംഘം കാസര്‍ഗോഡെത്തിയത്. ബേക്കല്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള വാളുകളും തോക്കുകളും സംഘം പരിശോധിച്ചു.

തുടര്‍ന്നാണ് മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.

18 നു രാത്രി രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബേക്കല്‍ പൊലീസ് പരേതനായ മുഹമ്മദ് കുഞ്ഞിയുടെയുടെ വീട്ടിലെത്തിയത്.

ഇവിടെ നിന്നും രാജാക്കന്മാര്‍ ഉപയോഗിച്ചതെന്നു കരുതുന്ന വാളുകളും തോക്കുകളും കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമൂല്യമായ പുരാവസ്തു ശേഖരമാണെന്ന് സംശയിക്കുന്ന നൂറിലധികം സാധന സാമഗ്രികള്‍ കണ്ടെത്തി. വിദേശത്ത് നിന്നും എത്തിച്ചവയും ഇക്കൂട്ടത്തില്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞിരുന്നു.

അബ്ദുള്ള കുഞ്ഞി ഏഴു വര്‍ഷം മുമ്പാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തെ മുറി പൂട്ടികിടക്കുകയായിരുന്നു. ഇതിലാണ് പുരാവസ്തുക്കള്‍ കണ്ടെത്തിയത്. ഇവ പുരാവസ്തു വകുപ്പ് സംഘം പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ കലപ്പഴക്കം നിശ്ചയിക്കാനായിട്ടില്ല. അതിനാല്‍ അടുത്ത ദിവസവും പരിശോധന തുടരും.

News Malayalam 24x7
newsmalayalam.com