''ഏകീകൃത കുര്‍ബാനയില്‍ നിന്ന് പിന്നോട്ടില്ല'', സിനഡാനന്തര സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ; വിമത വിഭാഗത്തിന് കനത്ത തിരിച്ചടി

പൗരസ്ത്യ ആരാധനാക്രമങ്ങളെ വീണ്ടെടുക്കണമെന്നും സിറോ മലബാര്‍ സഭ സിനഡനന്തര സര്‍ക്കുലറില്‍ പറയുന്നു.
സിറോ മലബാർ മേജർ അതിരൂപത
സിറോ മലബാർ മേജർ അതിരൂപത Source: News Malayalam 24x7
Published on

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ വിമത വിഭാഗത്തിന് കനത്ത തിരിച്ചടി. ഏകീകൃത കുര്‍ബാനയില്‍ പിന്നാക്കം പോകില്ലെന്ന് സിനഡാനന്തര സര്‍ക്കുലര്‍ പുറത്തിറക്കി. എറണാകുളത്ത് ഘട്ടം ഘട്ടമായി കുര്‍ബാന അര്‍പ്പണം നടപ്പാക്കാന്‍ സിനഡ്, മാര്‍ തട്ടിലിനെയും, മാര്‍ പാംപ്ലാനിയെയും ചുമതലപ്പെടുത്തി എന്നും സര്‍ക്കുലര്‍.

മതസ്വാതന്ത്ര്യം ഭാരത സംസ്‌കാരത്തിന്റെ അനിവാര്യ ഘടകമാണ്. സിറോ മലബാര്‍ സഭ തികഞ്ഞ പൗരസ്ത്യ സഭയാണ്. പൗരസ്ത്യ ആരാധനാക്രമങ്ങളെ വീണ്ടെടുക്കണമെന്നും സിറോ മലബാര്‍ സഭ സിനഡാനന്തര സര്‍ക്കുലറില്‍ പറയുന്നു.

സിറോ മലബാർ മേജർ അതിരൂപത
ഓടിയത് വെറുതെയായി; വനിതാ പൊലീസ് വഴിയൊരുക്കിയത് രോഗിയില്ലാത്ത ആംബുലൻസിന്

രാഷ്ട്ര നിര്‍മാണത്തില്‍ ക്രൈസ്തവരുടെ പങ്കിനെ വിസ്മരിച്ചുകൊണ്ട് വിദ്വേഷപ്രചരണങ്ങളും വിവേചനവും നേരിടേണ്ടി വരുന്നു എന്നും സര്‍ക്കുലറില്‍ വിമര്‍ശനം. പലയിടത്തും ക്രൈസ്തവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു. സാമൂഹിക ഇടങ്ങളില്‍ നിന്നും സിറോ മലബാര്‍ സമുദായം പുറത്താക്കപ്പെടുന്നു എന്നും സര്‍ക്കുലര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com