"എസ്ഐആറിനോട് സഹകരിക്കണം"; വിശ്വാസികളെ ആഹ്വാനം ചെയ്ത് സിറോ മലബാർ സഭ, നിർദേശവുമായി സർക്കുലർ

സീറോ മലബാർ സഭയുടെ പുതുതായി കമ്മീഷൻ സെക്രട്ടറിയും ചങ്ങനാശ്ശേരി അതിരൂപത അംഗവുമായ ഫാദർ ജെയിംസ് കൊക്കാ വയലിൽ ആണ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്.
എസ് ഐ ആറിനെ പിന്തുണച്ച് സിറോ മലബാർ സഭ
എസ് ഐ ആറിനെ പിന്തുണച്ച് സിറോ മലബാർ സഭSource: News Malayalam 24X7
Published on

കൊച്ചി: എസ്ഐആറിനോട് സഹകരിക്കാൻ വിശ്വാസികളോട് സീറോ മലബാർ സഭയുടെ ആഹ്വാനം.സീറോ മലബാർ സഭയുടെ രാഷ്ട്രീയകാര്യ സമിതി കൂടിയായ പൊതുകാര്യ കമ്മീഷനാണ് ഇത്തരത്തിൽ ഒരു സർക്കുലർ പുറത്തിറക്കിയത്. സർക്കുലർ എല്ലാ ഇടവകകളിലേക്കും സ്ഥാപനങ്ങളിലേക്കും സംഘടന നേതൃത്വത്തിലേക്കും വിവിധ പ്രവാസി കൂട്ടായ്മകളിലേക്കും അയച്ചിട്ടുണ്ട്.

എസ് ഐ ആറിനെ പിന്തുണച്ച് സിറോ മലബാർ സഭ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സംസ്ഥാനം നിയമ പോരാട്ടത്തിന്; തീരുമാനം സർവ്വകക്ഷി യോഗത്തിൽ

നവംബർ നാല് മുതൽ ഡിസംബർ നാലുവരെ എസ്ഐആറിൽ പേര് ഉറപ്പുവരുത്താൻ വിശ്വാസികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സർക്കുലർ പറയുന്നു. ഇതിനായി വീടുകളിൽ എത്തുന്ന ബൂത്ത് ലെവൽ ഓഫീസർമാരോട് കൃത്യമായി സഹകരിക്കണം. അവർ ആവശ്യപ്പെടുന്ന രേഖകൾ നൽകണം ഫോമുകൾ കൃത്യമായി പൂരിപ്പിച്ചു നൽകി എന്ന് ഉറപ്പുവരുത്തണം.അങ്ങനെ വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്ന് ഉറപ്പാക്കണം.

2002 നു ശേഷം വോട്ടർ പട്ടികയിൽ ഇടംപിടിച്ചവർ ബൂത്ത് ലവർ ഓഫീസർക്ക് മുമ്പാകെ ഹാജരാക്കേണ്ട മറ്റ് രേഖകൾ അതിനായി ശേഖരിച്ച് സൂക്ഷിച്ച് വെക്കണമെന്നും ബൂത്തിലെ ഓഫീസർ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്നും സർക്കുലർ പ്രത്യേകം നിഷ്കർഷിക്കുന്നു. സീറോ മലബാർ സഭയുടെ അംഗങ്ങളിൽ ഭൂരിഭാഗവും വിദേശത്താണെന്നും ആയതിനാൽ അവരുടെ കാര്യത്തിൽ നാട്ടിലുള്ളവർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അവരുടെ പേരും എസ്ഐആറിൽ ഉൾപ്പെട്ടതും എന്ന ഉറപ്പുവരുത്തണമെന്നും സർക്കുലർ പ്രത്യേകം പറയുന്നു.

ഇതോടൊപ്പം ബൂത്തിലെ ഓഫീസർമാരുടെ ഫോൺ നമ്പർ വാങ്ങി സംശയനിവാരണത്തിനായി പ്രവാസികൾ അടക്കമുള്ളവർക്ക് നൽകണമെന്നും സർക്കുലറിൽ ഉണ്ട്. ഈ സർക്കുലർ ഗൗരവപൂർവ്വമായ പരിഗണനയ്ക്ക് വെക്കണമെന്നും കൃത്യമായി പാലിക്കണമെന്നുമാണ് വിശ്വാസികൾക്ക് നൽകിയിരിക്കുന്ന നിർദേശം. സീറോ മലബാർ സഭയുടെ പുതുതായി കമ്മീഷൻ സെക്രട്ടറിയും ചങ്ങനാശ്ശേരി അതിരൂപത അംഗവുമായ ഫാദർ ജെയിംസ് കൊക്കാ വയലിൽ ആണ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്.

സംസ്ഥാനത്ത് എസ്ഐആർ വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ബിജെപി ഒഴികെ മറ്റൊ രാഷ്ട്രീയ കക്ഷികളും എസ്ഐആറിനെതിരെ കോടതിയെ സമീപിക്കണമെന്നും ഇതിനോട് സഹകരിക്കരുതെന്നും തീരുമാനമെടുത്തപ്പോഴാണ് കേരളത്തിലെ വലിയൊരു ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന സീറോ മലബാർ സഭ കേരളത്തിൽ എസ്ഐആറിനോട് പരിപൂർണ്ണമായും സഹകരണ മനോഭാവം പ്രകടിപ്പിക്കുന്നത്.

എസ് ഐ ആര്‍ നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം എടുത്തത്. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പറഞ്ഞു.

എസ് ഐ ആറിനെ പിന്തുണച്ച് സിറോ മലബാർ സഭ
സജി ചെറിയാന്‍ അപമാനിച്ചതായി കരുതുന്നില്ല, അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല: വേടന്‍

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി. പി. രാജീവ് അറിയിച്ചു. കേരളം നേരത്തെ പ്രായോഗികമായ ബുദ്ധിമുട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു എന്നാൽ കേരളത്തെ പരിഗണിക്കാൻ കേന്ദ്രം തയ്യാറായില്ല. ഇത് തെറ്റായ സമീപനമാണ്.  സർവ്വകക്ഷി യോഗത്തിൽ ഒരേ സ്വരത്തിൽ നിലപാട് സ്വീകരിച്ചു. ഇക്കാര്യത്തിൽ ഒന്നിച്ച് നീങ്ങണം എന്നാണ് സർക്കാർ തീരുമാനമെന്നും നിയമമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com