വീര്യം കുറയ്ക്കാതെ മുന്നോട്ട്; മദ്യത്തിൻ്റെ നികുതിയിളവ് ഉൾപ്പെടുത്തി ധനബില്ലിൻ്റെ കരട്

പ്രതിപക്ഷത്തിൻ്റെയും വി.എം. സുധീരൻ്റെയും സാമുദായിക മതസംഘടനകളുടേയും കടുത്ത എതിർപ്പ് അവഗണിച്ചാണ് കരട് പുറത്തുവിട്ടത്.
വീര്യം കുറയ്ക്കാതെ മുന്നോട്ട്; മദ്യത്തിൻ്റെ നികുതിയിളവ് ഉൾപ്പെടുത്തി ധനബില്ലിൻ്റെ കരട്
Published on
Updated on

തിരുവനന്തപുരം: വിവാദങ്ങൾ തുടർക്കഥ ആയിട്ടും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിൻ്റെ കരട് പുറത്തിറക്കി വി.ഡി. സതീശൻ. പ്രതിപക്ഷത്തിൻ്റെയും വി.എം. സുധീരൻ്റെയും സാമുദായിക മതസംഘടനകളുടേയും കടുത്ത എതിർപ്പ് അവഗണിച്ചാണ് കരട് പുറത്തുവിട്ടത്.

വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിലെ നികുതി ഇളവ് പ്രഖ്യാപനം വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പുതിയ നികുതിഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതിയെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

വീര്യം കുറയ്ക്കാതെ മുന്നോട്ട്; മദ്യത്തിൻ്റെ നികുതിയിളവ് ഉൾപ്പെടുത്തി ധനബില്ലിൻ്റെ കരട്
Impact | നാല് ജില്ലകളിൽ മെഡിക്കൽ ഓഫീസർമാർ റെഡി; നിയമന ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്

10 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 175 ശതമാനം വിൽപ്പന നികുതി നിരക്കും നിശ്ചയിക്കും. 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള (ബിയറും വൈനും ഒഴികെയുള്ള) മദ്യ ഉത്പന്നങ്ങളെയാണ് ലോ ആൽക്കഹോളിക് ബിവറേജ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com