"കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു, സ്കൂളിൽ ജോലി ചെയ്യാൻ ഭയം"; ചുരിദാർ ധരിച്ചെത്തിയത് വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് അധ്യാപിക

ചുരിദാർ ധരിച്ചു വരരുതെന്ന് മുൻപും മാനേജർ തന്നോട് പറഞ്ഞിട്ടുണ്ട്. സ്കൂൾ മാനേജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും അധ്യാപിക...
"കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു, സ്കൂളിൽ ജോലി ചെയ്യാൻ ഭയം"; ചുരിദാർ ധരിച്ചെത്തിയത് വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് അധ്യാപിക
Source: Screengrab
Published on
Updated on

കൊല്ലം: സ്കൂളിൽ ചുരിദാർ ധരിച്ച് എത്തിയ അധ്യാപികയെ വിലക്കിയ സംഭവത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് അധ്യാപിക സിന്ധു നായർ. ചുരിദാർ ധരിച്ചു വരരുതെന്ന് മുൻപും മാനേജർ തന്നോട് പറഞ്ഞിട്ടുണ്ട്. സ്കൂൾ മാനേജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം. സ്കൂളിൽ ജോലി ചെയ്യാൻ ഭയമെന്നും സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി തരണമെന്നും സിന്ധു എസ്. നായർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

അധ്യാപികയ്ക്ക് സ്കൂളിൽ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം കൊട്ടാരക്കര പൊലീസ് കേസെടുത്തിരുന്നു. അധ്യാപികയെ അന്യായമായി തടഞ്ഞു വച്ചതിന് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെയാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ പിരിച്ചുവിട്ടു. കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്ഐആറിലുള്ളത്.

"കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു, സ്കൂളിൽ ജോലി ചെയ്യാൻ ഭയം"; ചുരിദാർ ധരിച്ചെത്തിയത് വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് അധ്യാപിക
മട്ടന്നൂരിൽ കോൺഗ്രസ് മത്സരിക്കും; തീരുമാനം സീറ്റ് ആവശ്യത്തിൽ നിന്നും ആർഎസ്‌പി പിന്നോട്ടുപോയതോടെ

കഴിഞ്ഞ ദിവസമാണ് നടുവത്തുർ ഈശ്വരവിലാസം സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ്. നായരെ ഗേറ്റ് കീപ്പർ തടഞ്ഞുവച്ചത്. സ്കൂൾ മാനേജറുടെ നിർദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്ന് ആരോപണമുണ്ട്. എന്നാൽ എന്ത് വസ്ത്രമിട്ടും സ്കൂളില്‍ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ അവകാശവാദം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com