തൃശൂരിൽ അധ്യാപകനെ മർദിച്ച സംഭവം: കുട്ടിയുടെ രക്ഷിതാവ് ധനേഷ് അറസ്റ്റിൽ

അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിയ ധനേഷിൻ്റെ മകനെ ശാസിച്ചതാണ് മർദിക്കാൻ കാരണം
പ്രതി ധനേഷ്
പ്രതി ധനേഷ്Source: News Malayalam 24x7
Published on

തൃശൂർ: മകൻ ക്ലാസ് കട്ട് ചെയ്തതിന് പിന്നാലെ അധ്യാപകനെ മർദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ധനേഷ് (40)ആണ് അറസ്റ്റിലായത്. പോഴങ്കാവ് സെന്റ് ജോർജ് എൽപി സ്കൂളിലെ അധ്യാപകൻ ഭരത് കൃഷ്ണയെയാണ് ധനേഷ് മർദിച്ചത്. അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിയ ധനേഷിൻ്റെ മകനെ ശാസിച്ചതാണ് മർദിക്കാൻ കാരണം.

തിങ്കളാഴ്ച്ച വൈകീട്ട് 3.30 ഓടെ ആയിരുന്നു സംഭവം. പോഴങ്കാവ് സെൻ്റ് ജോർജ് മിക്സഡ് എൽ.പി. സ്കൂളിലെ അധ്യാപകൻ ആല സ്വദേശി ഭരത് കൃഷ്ണയ്ക്കാണ് മർദനമേറ്റത്. ധനേഷിൻ്റെ നാലാം ക്ലാസ് വിദ്യാർഥിയായ മകൻ സ്കൂൾ സമയത്ത് ക്ലാസിൽ നിന്നുമിറങ്ങി പോയിരുന്നു. അധ്യാപകരോട് അനുവാദം ചോദിക്കാതെയായിരുന്നു കുട്ടി ക്ലാസിൽ നിന്നുമിറങ്ങി പോയത്.

പ്രതി ധനേഷ്
പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്തത് കാപ്ച്ചർ മയോപതി മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡയറക്ടർ

പിന്നാലെ അധ്യാപകൻ ഭരത് കൃഷ്ണ കുട്ടിയെ ശാസിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് രക്ഷിതാവായ ധനേഷ് അധ്യാപകനെ മർദിച്ചത്. മതിലകം പൊലീസ് സംഭവത്തിൽ കേസെടുത്തതോടെ ധനീഷ് ഒളിവിൽ പോയിരുന്നു.

പ്രതി ധനേഷ്
"ഡീൻ വിജയകുമാരിയെ പുറത്താക്കണം"; കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പ്രതിഷേധവുമായി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com