മൂന്നാറിലെ താപനില മൈനസിലേക്ക്

രാത്രിയിലും പുലർച്ചെയുമാണ് തണുപ്പ് ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത്
മൂന്നാറിലെ താപനില മൈനസിലേക്ക്
Published on: 
Updated on: 

മൂന്നാർ: അതിശൈത്യത്തിന്റെ പിടിയിലമർന്ന് മൂന്നാർ. താപനില മൈനസിലേക്ക് താഴുമെന്ന സൂചനകൾക്കിടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ ചെണ്ടുവരയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ രണ്ട് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

മൂന്നാർ ടൗൺ, സെവൻമല, ദേവികുളം എന്നിവിടങ്ങളിൽ ഏഴ് ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. മാട്ടുപ്പെട്ടിയിലും നല്ലതണ്ണിയിലും ആറു ഡിഗ്രി സെൽഷ്യസിലേക്കും താപനില താഴ്ന്നു.

മൂന്നാറിലെ താപനില മൈനസിലേക്ക്
വി. ശിവൻകുട്ടിയുടെ പരാമർശങ്ങളിൽ അമർഷം; സിപിഐഎമ്മിനെ അതൃപ്തി അറിയിക്കാൻ സിപിഐ

രാത്രിയിലും പുലർച്ചെയുമാണ് തണുപ്പ് ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത്. പുലർച്ചെ പുൽമേടുകളിലും തുറസ്സായ പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. താപനില ഇനിയും താഴുകയാണെങ്കിൽ മൂന്നാറിൽ മൈനസ് ഡിഗ്രി താപനില രേഖപ്പെടുത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

ശൈത്യകാലം ശക്തമായതോടെ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കും തണുപ്പ് ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. അതേസമയം, പുലർച്ചെയും രാത്രിയിലും പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

Related Stories