തച്ചമ്പാറ പഞ്ചായത്ത് ഫണ്ട് തട്ടിപ്പ് കേസ്: ടെക്‌നിക്കൽ അസിസ്റ്റൻ്റ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

13 ലക്ഷം രൂപയാണ് ഇവർ പഞ്ചായത്തിൽ നിന്ന് തട്ടിയെടുത്തത്.
തച്ചമ്പാറ പഞ്ചായത്ത് ഫണ്ട് തട്ടിപ്പ് കേസ്: ടെക്‌നിക്കൽ അസിസ്റ്റൻ്റ് ഉൾപ്പെടെ 
മൂന്ന് പേർ അറസ്റ്റിൽ
Published on
Updated on

പാലക്കാട്: യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ ഫണ്ട് തട്ടിപ്പിൽ മൂന്നുപേർ അറസ്റ്റിൽ. ടെക്നിക്കൽ അസിസ്റ്റൻ്റ് ദിവ്യ, ദിവ്യയുടെ ഭർത്താവ് രാമകൃഷ്‌ണൻ, ബന്ധു സുശീല എന്നിവരാണ് അറസ്റ്റിലായത്. 13 ലക്ഷം രൂപയാണ് ഇവർ പഞ്ചായത്തിൽ നിന്ന് തട്ടിയെടുത്തത്.

ഇ ഗ്രാമസ്വരാജ് വഴി പഞ്ചായത്ത് നടത്തിയ പണമിടപാടിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

തച്ചമ്പാറ പഞ്ചായത്ത് ഫണ്ട് തട്ടിപ്പ് കേസ്: ടെക്‌നിക്കൽ അസിസ്റ്റൻ്റ് ഉൾപ്പെടെ 
മൂന്ന് പേർ അറസ്റ്റിൽ
തച്ചമ്പാറ പഞ്ചായത്തിൽ സാമ്പത്തിക തിരിമറി; ക്രമക്കേട് ഇ-ഗ്രാമസ്വരാജ് വഴി പഞ്ചായത്ത് നടത്തിയ പണമിടപാടിൽ

കല്ലടിക്കോട് പൊലീസിൽ പഞ്ചായത്ത് സെക്രട്ടറി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com