മാലിന്യം നീക്കം ചെയ്ത് 'പച്ചത്തുരുത്ത്' ആക്കി; കൊല്ലം കോര്‍പറേഷന്‍ പാരിസ്ഥിതിക പ്രശ്‌നം പരിഹരിച്ചതിങ്ങനെ

ഉപയോഗശൂന്യമായി കിടക്കുന്ന അര സെന്റ് ഭൂമി മുതലുള്ള സ്ഥലങ്ങളില്‍ പച്ചതുരുത്ത് ഒരുക്കാം
മാലിന്യം നീക്കം ചെയ്ത് 'പച്ചത്തുരുത്ത്' ആക്കി; കൊല്ലം കോര്‍പറേഷന്‍ പാരിസ്ഥിതിക പ്രശ്‌നം പരിഹരിച്ചതിങ്ങനെ
Published on

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഹരിത കേരളം മിഷന്‍ പദ്ധതിയായ പച്ചത്തുരുത്ത്, മികച്ച രീതിയില്‍ നടപ്പിലാക്കിയിരിക്കുകയാണ് കൊല്ലം കോര്‍പ്പറേഷന്‍. കൊല്ലം ബീച്ചിന് സമീപത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്ത് ചെടികള്‍ നട്ടുപിടിപ്പിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

സംസ്ഥാനമൊട്ടാകെ ഹരിതാഭമായ ഭൂപ്രകൃതി സൃഷ്ടിക്കാന്‍ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ മികച്ച തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് കൊല്ലം കോര്‍പ്പറേഷന് . തെരഞ്ഞെടുത്ത ഡിവിഷനുകളില്‍ പദ്ധതി ആരംഭിച്ചു. കൊല്ലം ബീച്ചിന് സമീപത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലാണ് നഗരത്തില്‍ പദ്ധതി നടപ്പിലാക്കിയത്. മാലിന്യം നീക്കം ചെയ്ത് വൃക്ഷങ്ങളും മറ്റ് സസ്യങ്ങളും ഉള്‍പ്പെടുത്തി വനത്തിന്റെ സവിശേഷതകളോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

മാലിന്യം നീക്കം ചെയ്ത് 'പച്ചത്തുരുത്ത്' ആക്കി; കൊല്ലം കോര്‍പറേഷന്‍ പാരിസ്ഥിതിക പ്രശ്‌നം പരിഹരിച്ചതിങ്ങനെ
താളം തെറ്റി സൗജന്യ ചികിത്സാ പദ്ധതി, കാരുണ്യയിലും ആരോഗ്യ കിരണത്തിലും കുട്ടികള്‍ക്ക് സൗജന്യ ചികിത്സയില്ല; പണമില്ലെന്ന് അധികൃതര്‍ | The Biggest

ഉപയോഗശൂന്യമായി കിടക്കുന്ന അര സെന്റ് ഭൂമി മുതലുള്ള സ്ഥലങ്ങളില്‍ പച്ചതുരുത്ത് ഒരുക്കാം. ഇവിടങ്ങളില്‍ ഫലവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ഔഷധസസ്യങ്ങളും നട്ടുവളര്‍ത്താം . വലിയ വൃക്ഷങ്ങള്‍ മുതല്‍ അടിക്കാടുകള്‍ വരെ പച്ചതുരുത്തിന്റെ ഭാഗമാക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com