"സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണം"; സ്ഥാനാർഥികളെ സ്ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസർ

സ്ട്രോങ് റൂമുകളിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണം എന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചതോടെയാണ് സ്ഥാനാർഥികൾക്ക് നിർദേശം നൽകിയത്.
ബ്രണ്ണൻ കോളേജ്, തലശേരി
ബ്രണ്ണൻ കോളേജ്, തലശേരി Source: Facebook
Published on: 
Updated on: 

കണ്ണൂർ: തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഉടൻ സ്ട്രോങ് റൂമിൽ എത്തണമെന്ന് റിട്ടേണിങ് ഓഫീസർ. സ്ട്രോങ് റൂമുകളിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണം എന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചതോടെയാണ് സ്ഥാനാർഥികൾക്ക് നിർദേശം നൽകിയത്. തുടർന്ന് ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു.

ബ്രണ്ണൻ കോളേജ്, തലശേരി
"നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ"; കണ്ണൂരിലും പോസ്റ്റർ

ബ്രണ്ണൻ കോളേജിലാണ് രണ്ടു മണ്ഡലങ്ങളുടെയും സ്ട്രോങ് റൂം. ഹാർഡ് ഡിസ്കിൻ്റെ റെക്കോഡിങ് കപ്പാസിറ്റി തീരുന്നുവെന്നാണ് റിട്ടേണിങ് ഓഫീസറുടെ വിശദീകരണം. മതിയായ കപ്പാസിറ്റി ഇല്ലാത്ത ഹാർഡ് ഡിസ്കാണോ വെച്ചതെന്ന് യുഡിഎഫ് ആരോപിച്ചു.