

കണ്ണൂര്‍ തലശേരിയിലെ കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ തീപ്പിടുത്തത്തില്‍ തീ അണയ്ക്കാനായില്ല. അകത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക് കത്തിക്കൊണ്ടിരിക്കുന്നു. പ്രദേശത്ത് കനത്ത പുക ഇപ്പോഴും ഉയരുന്നുണ്ട്. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് പ്ലാസ്റ്റിക് റീ സൈക്ലിങ്ങ് യൂണിറ്റും ആക്രിക്കടയുമടക്കം പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തം.
അകത്ത് പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളാണ് കത്തുന്നത്. രാത്രി എട്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടും പൂര്‍ണമായും തീ അണയ്ക്കാന്‍ ആയിരുന്നില്ല. കൂട്ടിയിട്ട പ്ലാസ്റ്റിക്കില്‍ തീ പടരുന്നതാണ് അണയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്.