തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ അഡ്മിറ്റ് ചെയ്ത പ്രതി ചാടിപ്പോയി

കൊല്ലം കൊട്ടിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ രാജീവ് ഫെർണാണ്ടസ് ആണ് ചാടിയത്
ചാടിപ്പോയ പ്രതി രാജീവ്
ചാടിപ്പോയ പ്രതി രാജീവ്Source: News Malayalam 24x7
Published on: 
Updated on: 

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത പ്രതി ഐസിയു ജനൽ വഴി രക്ഷപ്പെട്ടു. കൊല്ലം കൊട്ടിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ രാജീവ് ഫെർണാണ്ടസ് ആണ് ചാടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം

ഇ ഡി ഉദ്യോഗസ്ഥൻ എന്ന വ്യാജേന പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാൾ. ഇന്നലെ രാത്രിയോടെ സുഖമില്ലാത്തതിനെ തുടർന്ന് ഇയാളെ കാർഡിയാക് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ്‌, കഴക്കൂട്ടം സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. പൊലീസ് ഇയാൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ചാടിപ്പോയ പ്രതി രാജീവ്
കൊച്ചി തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു; വീടുകളിൽ വെള്ളം കയറി
News Malayalam 24x7
newsmalayalam.com