തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് ബാഗില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

പാർക്കിങ് ​ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി
തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് ബാഗില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്
Published on
Updated on

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പാർക്കിങ് പരിസരത്ത് നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. പാർക്കിങ് ​ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് ബാഗില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്
രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കെതിരെ കേസ് എടുക്കും; അതിക്രമം നടന്ന കാരവാന്‍ തിരിച്ചറിഞ്ഞു

ആശുപത്രിയിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗ് തുറന്നു നോക്കിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

എങ്ങനെയാണ് മൃതദേഹം ഇവിടെ എത്തിയതെന്നതിൽ വ്യക്തതയില്ല. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റേതാണെന്നാണ് പ്രാഥമിക നി​ഗമനം. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com