"മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ല, കേസുകളെ നിയമപരമായി നേരിടും"; അടൂർ പൊലീസ് സ്റ്റേഷൻ വിവാദത്തിൽ ശ്രീനാദേവി കുഞ്ഞമ്മ

കേസുകളെ നിയമപരമായി നേരിടുമെന്നും, മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ
ശ്രീനാദേവി കുഞ്ഞമ്മ, വി.ഡി. സതീശൻ
ശ്രീനാദേവി കുഞ്ഞമ്മ, വി.ഡി. സതീശൻ
Published on: 
Updated on: 

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. നിയമപരമായ കാര്യങ്ങളാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതെന്നും, കേസുകളെ നിയമപരമായി നേരിടുമെന്നും ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി. എല്ലാ അന്വേഷണങ്ങളുമായും പൂർണമായി സഹകരിക്കുമെന്നും അവർ പറഞ്ഞു. അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ സംഭവത്തിലാണ് പ്രതികരണം.

ശ്രീനാദേവി കുഞ്ഞമ്മ, വി.ഡി. സതീശൻ
പേരും പരിക്കിന്റെ വ്യാപ്തിയും വ്യക്തമായി എഴുതണം; വൂണ്ട് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിൽ ഡോക്ടർമാർക്ക് ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശം

പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ ശ്രീനദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് ഡിജിപി റിപ്പോർട്ട് നൽകി.

യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റിലായ ദിവസം ശ്രീനാദേവി കുഞ്ഞമ്മയടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് സ്റ്റേഷന് അകത്തെത്തി ഭീഷണിപ്പെടുത്തുന്നതിന്റെയും, ജീപ്പില്‍ നിന്ന് ഇറക്കുന്നതിനിടെ തന്നെ രാജന്‍ ജോസഫിനെ മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ ചര്‍ച്ചയായതോടെയാണ് ഇവര്‍ക്കെതിരായ നടപടികള്‍ വേഗത്തിലാക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.

മൂന്ന് മാസം മുമ്പാണ് സംഭവം നടന്നത്. കേസില്‍ അന്ന് എഫ്‌ഐആര്‍ ഇട്ടിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ എന്ന് മാത്രമാണ് എഫ്‌ഐആറില്‍ ഉണ്ടായിരുന്നത്. ആരുടെയും പേര് രേഖപ്പെടുത്തിയിരുന്നില്ല.

സംഭവം നടക്കുന്ന ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത് കണക്കിലെടുത്തും നടപടി ഉണ്ടായില്ല. തുടര്‍ന്ന് രാജന്‍ ജോസഫിനെ ജയിലില്‍ എത്തിച്ച ശേഷം പൊലീസിന്റെ സാന്നിധ്യത്തില്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വലിയ തോതില്‍ ചര്‍ച്ചയായത്.

ശ്രീനാദേവി കുഞ്ഞമ്മ, വി.ഡി. സതീശൻ
പേരും പരിക്കിന്റെ വ്യാപ്തിയും വ്യക്തമായി എഴുതണം; വൂണ്ട് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിൽ ഡോക്ടർമാർക്ക് ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശം