അധ്യാപകർക്ക് ആശ്വാസം; കെ-ടെറ്റ് ഇല്ലാത്തവരെ പുറത്താക്കാനുള്ള സർക്കുലർ പിൻവലിച്ചു

അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
അധ്യാപകർക്ക് ആശ്വാസം; കെ-ടെറ്റ് ഇല്ലാത്തവരെ പുറത്താക്കാനുള്ള സർക്കുലർ പിൻവലിച്ചു
Published on: 
Updated on: 

തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പുറത്താക്കാനുള്ള സർക്കുലർ പിൻവലിച്ചു. സംസ്ഥാനത്തെ ആയിരത്തിൽ അധികം എയ്ഡഡ് സ്കൂൾ അധ്യാപകരെയാണ് ഉത്തരവ് ബാധിക്കുക. ഇതിനുപിന്നാലെ അധ്യാപക സംഘടനകൾ ശക്തമായി പ്രതിഷേധിച്ചതോടെയാണ് ഉത്തരവ് പിൻവലിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കിക്കൊണ്ട് സുപ്രീം കോടതി രാജ്യവ്യാപക വിധി പുറപ്പെടുവിച്ചത്. അധ്യാപകർ 2028ന് മുൻപ് കെ-ടെറ്റ് യോഗ്യത നേടണമെന്നായിരുന്നു സുപ്രീം കോടതി വിധി. അതിന് ശേഷം സംസ്ഥാനത്തും ഈ വിധി നടപ്പിലാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നടപടികൾ നടന്നിരുന്നു.

അധ്യാപകർക്ക് ആശ്വാസം; കെ-ടെറ്റ് ഇല്ലാത്തവരെ പുറത്താക്കാനുള്ള സർക്കുലർ പിൻവലിച്ചു
ബിഎൽഎമ്മിനെതിരായ വാർത്ത; മറുനാടനെയും ഷാജൻ സ്കറിയയേയും വിലക്കി മദ്രാസ് ഹൈക്കോടതി

അതിനിടെ നിയമനാംഗീകാരവും പ്രൊമോഷനും നൽകാനുള്ള ഇളവുകൾ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് നൽകിയിരുന്നു. എന്നാൽ, ഇത് ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രൊമോഷനും നൽകേണ്ട എന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പുറത്താക്കാനുള്ള സർക്കുലറും ഇറക്കിയത്.