'എഫ്-ട്യൂൺ' ഫ്രം കാസർഗോഡ്? കസ്റ്റമർ കെയർ നമ്പർ സ്ത്രീയുടെ പേരിൽ; ഫോൺ നമ്പറിൻ്റെ ഉടമയ്ക്ക് പൊലീസ് ഇന്ന് നോട്ടീസ് നൽകും

ക്രീം ഉപയോഗത്തെതുടർന്ന് വൃക്കരോഗം ബാധിച്ച മലപ്പുറത്തെ പെൺകുട്ടിയുമായി നിരന്തരം ബന്ധപ്പെട്ടത് ഈ നമ്പറിൽ നിന്നാണ്
'എഫ്-ട്യൂൺ' ഫ്രം കാസർഗോഡ്? കസ്റ്റമർ കെയർ നമ്പർ സ്ത്രീയുടെ പേരിൽ; ഫോൺ നമ്പറിൻ്റെ ഉടമയ്ക്ക് പൊലീസ് ഇന്ന് നോട്ടീസ് നൽകും
Published on: 
Updated on: 

കോഴിക്കോട്: ഗുരുതര വ്യക്കരോഗത്തിന് കാരണമായെന്ന് കരുതുന്ന മെർക്കുറി കലർന്ന എഫ് ട്യൂൺ ഫേസ്ക്രീമിന്റെ കസ്റ്റമർ കെയർ നമ്പർ ഉള്ളത് കാസർഗോട്ടെ ഒരു സ്ത്രീയുടെ പേരിൽ. ക്രീം ഉപയോഗത്തെതുടർന്ന് വൃക്കരോഗം ബാധിച്ച മലപ്പുറത്തെ പെൺകുട്ടിയുമായി നിരന്തരം ബന്ധപ്പെട്ടത് ഈ നമ്പറിൽ നിന്നാണ്. ഫോൺ നമ്പറിൻ്റെ ഉടമക്ക് പൊലീസ് ഇന്ന് നോട്ടീസ് നൽകും.

അതേസമയം, സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നാളെ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചേക്കും. കോഴിക്കോട് റീജിണൽ ഡ്രഗ്സ് കൺട്രോൾ ഇൻസ്പെക്ടർ ഇന്നലെ പെൺകുട്ടിയെയും ചികിത്സിക്കുന്ന ഡോക്ടറെയും നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. പെൺകുട്ടി ഉപയോഗിച്ച എഫ് - ട്യൂൺ ക്രീം വിദഗ്ധ പരിശോധനക്കായി, കോടതി അനുമതി രേഖകൾ ശേഖരിച്ച ശേഷം തൃശൂരിലെ റീജിയണൽ കെമിക്കൽ ലാബിലേക്ക് അയക്കും.

'എഫ്-ട്യൂൺ' ഫ്രം കാസർഗോഡ്? കസ്റ്റമർ കെയർ നമ്പർ സ്ത്രീയുടെ പേരിൽ; ഫോൺ നമ്പറിൻ്റെ ഉടമയ്ക്ക് പൊലീസ് ഇന്ന് നോട്ടീസ് നൽകും
തുലാവർഷം വീണ്ടും ശക്തമാകുന്നു ! സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

മെർക്കുറി അളവ് കണ്ടെത്തിയാൽ കേസിൽ ശക്തമായ വകുപ്പുകൾ ചേർക്കാനാണ് പൊലീസ് തീരുമാനം. കമ്പനിയുടെ വിലാസം ലഭ്യമല്ലാത്തതിനാൽ ലഭിച്ച ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നിർമ്മാണ കേന്ദ്രത്തിലേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.