

തിരുവനന്തപുരം: കേരള എക്സ്പ്രസിൽ നിന്നും മദ്യപിച്ചെത്തിയ ആൾ തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ശ്രീക്കുട്ടിയെ നിലവിൽ വെൻ്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയ ഇല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാൽ ശ്രീക്കുട്ടി അബോധാവസ്ഥ തരണം ചെയ്തിട്ടില്ല. പെൺകുട്ടിയുടെ തലയ്ക്കും വയറിനുമാണ് പരിക്കേറ്റിരിക്കുന്നത് ടോയ്‌ലറ്റിൽ പോയി വരുമ്പോഴാണ് ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ ശ്രീക്കുട്ടിയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും നടുവിന് ചവിട്ടി തള്ളിയിട്ടത്. ശ്രീക്കുട്ടിക്കൊപ്പം യാത്ര ചെയ്തിരുന്ന സഹയാത്രിക അർച്ചനയെയും പ്രതി അക്രമിക്കാൻ ശ്രമിച്ചു.
പെൺകുട്ടിയുടെ നിലവിളി കേട്ട് പിന്നീട് സഹയാത്രികർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.
ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശ്രീക്കുട്ടിയെ വർക്കലയെത്തിയപ്പോഴാണ് ഇയാൾ തള്ളിയിട്ടത്.