"ശ്രീനാരായണ ഗുരു സ്വപ്നം കണ്ട കേരളമാണ് സർക്കാരിൻ്റേത്"; ശിവഗിരിയെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് വി.ഡി. സതീശൻ

രാവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ ശിവഗിരി മഠം സന്ദർശിച്ചു.
V.D. Satheesan says government will help make Sivagiri an international pilgrimage center
ശിവഗിരിയെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കാൻ സർക്കാരിൻ്റെ സഹായം ഉണ്ടാകുമെന്ന് വി.ഡി. സതീശൻ
Published on
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ശിവഗിരി മഠം സന്ദർശിച്ചു. ശിവഗിരി ധർമ്മസംഘം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ശ്രീ നാരായണ ഗുരു സ്വപ്നം കണ്ട കേരളമാണ് സർക്കാരിൻ്റേതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

ശിവഗിരിയെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കാൻ സർക്കാരിൻ്റെ എല്ലാവിധ സഹായവും ഉണ്ടാകും. ശ്രീനാരായണ ഗുരുദർശനം പോലെ എല്ലാവരും സോദരരെ പോലെ കഴിയുന്ന മാതൃകാ സ്ഥാനമാണ് ഈ സർക്കാരിൻ്റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

V.D. Satheesan says government will help make Sivagiri an international pilgrimage center
"മര്‍ദനത്തെ കുറിച്ച് അറിയിച്ചിട്ടും മന്ത്രി ഒ.ജെ. ജനീഷ് സഹായിച്ചില്ല; എ.ആർ. ശ്രീകുമാറിനെതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഭാര്യ

ആദർശനിഷ്ഠ രാഷ്ട്രീയത്തിൻ്റെ നിറകുടമാണ് സതീശൻ എന്ന് കേരള ജനത വിശ്വസിക്കുന്നുവെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജാതിമത കക്ഷി ഭേദമന്യേ പ്രവർത്തിക്കാൻ സതീശന് കഴിയട്ടെയെന്നും സ്വാമി ആശംസിച്ചു. ദൈവദശകം കേരള പ്രാർത്ഥന ഗാനമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യവിമുക്ത പ്രവർത്തനത്തിൽ സഹായിക്കണമെന്ന അഭ്യർഥന പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സ്വാമി സച്ചിദാനന്ദ പറഞ്ഞു.

V.D. Satheesan says government will help make Sivagiri an international pilgrimage center
എംജി സർവകാലശാല നിയമനത്തിൽ പിടിമുറുക്കി വൈസ് ചാൻസിലർ; വകുപ്പ് മേധാവികൾ നൽകിയ വിദഗ്ധരുടെ പട്ടിക തള്ളി
News Malayalam 24x7
newsmalayalam.com